താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റി

പറമ്പിക്കുളം: തൂണക്കടവ് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് കുരിയാർകുട്ടി പുഴയിൽ ജലനിരപ്പ് വർധിക്കുന്നതിനാൽ കുരിയാർകുട്ടി കോളനിയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മുകൾ ഭാഗത്തേക്ക് മാറ്റി. അഞ്ച് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക്​ മാറി. എട്ട് കുടുംബങ്ങളെ കമ്യൂണിറ്റി ഹാൾ, ഇ.ഡി.സി ദുരിതാശ്വാസ അഭയകേന്ദ്രം, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. 50 അംഗങ്ങളിൽ 44 മുതിർന്നവരും ആറ് കുട്ടികളുമാണുള്ളത്. (പടം. p3 thunakaduv. തൂണക്കടവ് ഡാം തുറന്ന് വെള്ളം ഒഴുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.