പറളി: ഭാരം കയറ്റി പോവുകയായിരുന്ന ലോറിയുടെ ടയർ ഇളകിയതിനെത്തുടർന്ന് ഉണ്ടാകുമായിരുന്ന അപകടം ക്രിറ്റിക്കൽ കെയർ എമർജൻസി ടീമിലെ പ്രവർത്തകരുടെ ഇടപെടലിലൂടെ ഒഴിവായി. കോയമ്പത്തൂരിൽനിന്ന് പട്ടാമ്പിയിലേക്ക് സിമൻറുമായി പോവുകയായിരുന്ന ലോറിയുടെ പിൻഭാഗത്തെ ടയർ എടത്തറ കിഴക്കഞ്ചേരിക്കാവ് ഭാഗത്തുവെച്ച് ഇളകിയനിലയിൽ ഓടുന്നത് ശ്രദ്ധയിൽപെട്ട ക്രിറ്റിക്കൽ കെയർ 24x7 എമർജൻസി ടീം ജില്ല വൈസ് പ്രസിഡൻറ് റിയാസ് അഞ്ചാംമൈൽ ഉടൻ ക്രിറ്റിക്കൽ കെയർ സംസ്ഥാന വൈസ് പ്രസിഡൻറ് അർഷാദിനെ അറിയിക്കുകയും തേനൂർ ഭാഗത്തുവെച്ച് ലോറി തടയുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിൽ പിൻഭാഗെത്ത ടയറിലെ രണ്ട് ഇരുമ്പ് ബോൾട്ട് പൊട്ടുകയും ബാക്കിയുള്ളവ ഇളകിനിൽക്കുന്നതായും കണ്ടെത്തി. അടുത്തുള്ള വർക്ക്ഷോപ്പിൽ എത്തിച്ച് ടയർ ഉറപ്പിച്ച ശേഷമാണ് ലോറി ഓട്ടം തുടർന്നത്. PE- PRY ലോറിയുടെ ഇളകിയ ടയർ പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.