Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക്രിറ്റിക്കൽ കെയർ...

ക്രിറ്റിക്കൽ കെയർ പ്രവർത്തകരുടെ ഇടപെടൽ: വൻ ദുരന്തം ഒഴിവായി

text_fields
bookmark_border
പറളി: ഭാരം കയറ്റി പോവുകയായിരുന്ന ലോറിയുടെ ടയർ ഇളകിയതിനെത്തുടർന്ന്​ ഉണ്ടാകുമായിരുന്ന അപകടം ക്രിറ്റിക്കൽ കെയർ എമർജൻസി ടീമിലെ പ്രവർത്തകരുടെ ഇടപെടലിലൂടെ ഒഴിവായി. കോയമ്പത്തൂരിൽനിന്ന് പട്ടാമ്പിയിലേക്ക് സിമൻറുമായി പോവുകയായിരുന്ന ലോറിയുടെ പിൻഭാഗത്തെ ടയർ എടത്തറ കിഴക്കഞ്ചേരിക്കാവ് ഭാഗത്തുവെച്ച് ഇളകിയനിലയിൽ ഓടുന്നത് ശ്രദ്ധയിൽപെട്ട ക്രിറ്റിക്കൽ കെയർ 24x7 എമർജൻസി ടീം ജില്ല വൈസ് പ്രസിഡൻറ്​ റിയാസ് അഞ്ചാംമൈൽ ഉടൻ ക്രിറ്റിക്കൽ കെയർ സംസ്ഥാന വൈസ് പ്രസിഡൻറ്​ അർഷാദിനെ അറിയിക്കുകയും തേനൂർ ഭാഗത്തുവെച്ച് ലോറി തടയുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിൽ പിൻഭാഗ​െത്ത ടയറിലെ രണ്ട് ഇരുമ്പ് ബോൾട്ട് പൊട്ടുകയും ബാക്കിയുള്ളവ ഇളകിനിൽക്കുന്നതായും കണ്ടെത്തി. അടുത്തുള്ള വർക്ക്ഷോപ്പിൽ എത്തിച്ച് ടയർ ഉറപ്പിച്ച ശേഷമാണ് ലോറി ഓട്ടം തുടർന്നത്. PE- PRY ലോറിയുടെ ഇളകിയ ടയർ പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story