പട്ടാമ്പി: വിളയൂർ ഗ്രാമപഞ്ചായത്തിലെ ആലിക്കപ്പള്ള്യാലിൽ ക്രാഷ് ബാരിയർ നിർമാണം ആരംഭിച്ചു. വാഹനാപകടം പതിവായ മേഖലയിൽ 50 ലക്ഷം ചെലവഴിച്ചാണ് ക്രാഷ് ബാരിയർ നിർമാണവും താഴ്‌ന്ന ഭാഗങ്ങൾ ലെവൽ ചെയ്യുന്ന പ്രവൃത്തിയും പുരോഗമിക്കുന്നത്. മുഹമ്മദ് മുഹ്സിൻ എം.എൽ.എ പദ്ധതി പ്രദേശം സന്ദർശിച്ചു. ഗ്രാമപഞ്ചായത്തംഗം മുജീബ് കരുവാൻകുഴി, പിന്നാക്ക കമീഷൻ അംഗം സുബൈദ ഇസ്‌ഹാഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. ബേബി ഗിരിജ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തംഗം സരിത, ഗ്രാമപഞ്ചായത്തംഗങ്ങളായ രാജൻ പുന്നശ്ശേരി, രാജി മണികണ്ഠൻ, ടി. ഷാജി, സി.പി.എം ലോക്കൽ സെക്രട്ടറി മണികണ്ഠൻ, പി.ഡബ്ല്യു.ഡി എ.ഇ ബാബുരാജ് എന്നിവരും കൂടെയുണ്ടായിരുന്നു. ഫോട്ടോ: PEWPTB 113 ആലിക്കപ്പള്ള്യാലിൽ ക്രാഷ് ബാരിയർ നിർമിക്കുന്ന സ്ഥലം മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.