ലക്കിടി പല്ലാർമംഗലത്ത്​ തടയണ സ്ഥാപിക്കണമെന്ന്​ ആവശ്യം

പത്തിരിപ്പാല: ലക്കിടി പല്ലാർമംഗലം ഭാരതപ്പുഴ ശ്മശാന കടവിൽ മിനി തടയണ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കനാൽ വെള്ളം പോലും എത്താത്ത മേഖലയായതിനാൽ പുഴയിലെ വെള്ളത്തെയാണ് കർഷകർ ആശ്രയിക്കുന്നത്. പല്ലാർമംഗലം, അടിയമ്പാടം എന്നീ പാടശേഖരങ്ങളിലെ 100 ഏക്കർ വരുന്ന നെൽകൃഷി പുഴയിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്​. വേനലിൽ പുഴയിൽ വെള്ളമില്ലാത്തതിനാൽ കൃഷി ഉണങ്ങി നശിക്കാറുണ്ട്. അതിനാൽ ഒരു വിള മാത്രമാണ് കൃഷിയിറക്കുന്നത്. പുഴയിൽ തടയണ കെട്ടിയാൽ രണ്ടു വിളയും എടുക്കാനാകുമെന്ന്​ കർഷകർ പറയുന്നു. ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ച് ക്രിയകൾ നടത്തുന്നതിനും കുളിക്കുന്നതിനും വെള്ളം ആവശ്യമാണ്​. തടയണ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക്​ പലതവണ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. മിനി തടയണ കെട്ടി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം. ചിത്രം PEW PTPL 2 വെള്ളം വറ്റിയ ലക്കിടി പല്ലാർമംഗലം ഭാരതപ്പുഴ ശ്മശാന കടവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.