Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 11:58 PM GMT Updated On
date_range 11 Feb 2022 11:58 PM GMTലക്കിടി പല്ലാർമംഗലത്ത് തടയണ സ്ഥാപിക്കണമെന്ന് ആവശ്യം
text_fieldsbookmark_border
പത്തിരിപ്പാല: ലക്കിടി പല്ലാർമംഗലം ഭാരതപ്പുഴ ശ്മശാന കടവിൽ മിനി തടയണ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കനാൽ വെള്ളം പോലും എത്താത്ത മേഖലയായതിനാൽ പുഴയിലെ വെള്ളത്തെയാണ് കർഷകർ ആശ്രയിക്കുന്നത്. പല്ലാർമംഗലം, അടിയമ്പാടം എന്നീ പാടശേഖരങ്ങളിലെ 100 ഏക്കർ വരുന്ന നെൽകൃഷി പുഴയിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. വേനലിൽ പുഴയിൽ വെള്ളമില്ലാത്തതിനാൽ കൃഷി ഉണങ്ങി നശിക്കാറുണ്ട്. അതിനാൽ ഒരു വിള മാത്രമാണ് കൃഷിയിറക്കുന്നത്. പുഴയിൽ തടയണ കെട്ടിയാൽ രണ്ടു വിളയും എടുക്കാനാകുമെന്ന് കർഷകർ പറയുന്നു. ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ച് ക്രിയകൾ നടത്തുന്നതിനും കുളിക്കുന്നതിനും വെള്ളം ആവശ്യമാണ്. തടയണ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പലതവണ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. മിനി തടയണ കെട്ടി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം. ചിത്രം PEW PTPL 2 വെള്ളം വറ്റിയ ലക്കിടി പല്ലാർമംഗലം ഭാരതപ്പുഴ ശ്മശാന കടവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story