സാദിഖലി തങ്ങൾ പ്രസിഡന്‍റ്

ചെർപ്പുളശ്ശേരി: പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളജി‍ൻെറയും എം.ടി.ഐ സെൻട്രൽ സ് കൂളി‍ൻെറയും പ്രസിഡന്‍റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്ന് വന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സി.എ.എം.എ. കരീം അധ്യക്ഷത വഹിച്ചു. മരയ്ക്കാർ മൗലവി, സി. മുഹമ്മദ് മുസ്​ലിയാർ, ജി.എം. സ്വലാഹുദ്ദീൻ ഫൈസി, അഡ്വ. മുഹമ്മദാലി മറ്റാംതടം, കെ. അബൂബക്കർ, സി. മുഹമ്മദലി അൻവരി, പി.പി. ബാപ്പുട്ടി ഹാജി, പി.പി. മരയ്ക്കാർ ഹാജി, കെല്ല മുഹമ്മദ് ഹാജി, കെ. സുലൈമാൻ ഹാജി, സി.പി. സെയ്ത്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.