ജില്ലയിൽ 27 ശതമാനം വേനൽമഴ

പാലക്കാട്‌: ജില്ലയിൽ വേനൽമഴ 27 ശതമാനം അധികം പെയ്തു. മാർച്ച്‌ ഒന്നു മുതൽ ഏപ്രിൽ 13 വരെ 54.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 69 മില്ലിമീറ്റർ മഴ പെയ്തു. ബുധനാഴ്ച രാവിലെ എട്ടര വരെ 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത്‌ ശരാശരി 8.76 മില്ലിമീറ്റർ മഴയാണ്‌. പാലക്കാടാണ്‌ കൂടുതൽ മഴ രേഖപ്പെടുത്തിയത്‌- 31 മില്ലിമീറ്റർ. ചിറ്റൂർ 10, കൊല്ലങ്കോട്‌ 9, ആലത്തൂർ 6.6, ഒറ്റപ്പാലം 8.4, പറമ്പിക്കുളം 7, തൃത്താല 1.6, മണ്ണാർക്കാട്‌ 4.2, പട്ടാമ്പി ഒരു മില്ലിമീറ്റർ എന്നിങ്ങനെയാണ്‌ മഴ പെയ്തത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.