പോക്സോ കേസിൽ 13 വർഷം തടവും പിഴയും

പാലക്കാട്: 12 വയസ്സായ പെൺകുട്ടിക്ക് നേരെ ലൈംഗികാക്രമണം നടത്തിയ പ്രതിക്ക് 13 വർഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ. പാലക്കയം മുതുകുറിശ്ശി കണിവയലിൽ തോമസ് എന്ന തോമാച്ചനെ (61) ആണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.

പിഴ അടക്കാത്തപക്ഷം 15 മാസം അധിക കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അഞ്ചുവർഷം അനുഭവിച്ചാൽ മതി. 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാക്രമണം നടത്തിയത്.

കല്ലടിക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫിസ് ഇൻസ്പെക്ടർ സിജോ വർഗീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി ടി. ശോഭന ഹാജരായി.

Tags:    
News Summary - 13 years imprisonment and fine in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.