കിണറ്റിൽ വീണ് മരിച്ച ആഘോഷ്

ചികിത്സക്കെത്തിയ കുട്ടി കിണറ്റില്‍ വീണ് മരിച്ചു

ആനക്കര: ആനക്കരയില്‍ സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ കേന്ദ്രത്തിലെത്തിയ ആറ് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കൂറ്റനാട് ആമക്കാവ് സ്വദേശി ഭഗവതിപ്പറമ്പില്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ ആഘോഷ് ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ആനക്കര മുണ്ട്രക്കോടിന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ദാരുണ സംഭവം. പിതാവ് സുരേഷിനൊപ്പം ഹൈപര്‍ ആക്റ്റീവ് കുട്ടികള്‍ക്കുള്ള തെറാപ്പി പരിശീലനത്തിന് എത്തിയതായിരുന്നു കുട്ടി. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ പിതാവും

ചാടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പിയില്‍ നിന്നു ഫയര്‍ ഫോഴ്‌സ് എത്തിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.

പെരിങ്ങോട് എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ആഘോഷ്. അമ്മ: വിദ്യ, സഹോദരൻ അഭിഷേക്.

Tags:    
News Summary - Child fell into the well and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.