കല്ലടിക്കോട്: കെ.എസ്.ആർ.ടി.സി ബസും എയ്സർ ട്രക്കും കൂട്ടിയിടിച്ച് ട്രക്ക് ഡ്രൈവർ അടക്കം 14 യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് 2.30ന് പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്താണ് സംഭവം.
ട്രക്ക് ഡ്രൈവർ നാട്ടുകൽ കല്ലംപറമ്പിൽ അയമുവിന്റെ മകൻ യൂനുസ് (42), ആലത്തൂർ കോഴിക്കാട്ട് വീട്ടിൽ മാധവന്റെ ഭാര്യ കോമളം (70), കുഴൽമന്ദം കവിത നിവാസിൽ കണ്ടന്റെ മകൻ കമൽ (38), പല്ലശ്ശന ഒടുവൻ കാട്ടിൽ സുരേഷിന്റെ ഭാര്യ ലജിത (39), വയനാട് പാറയിൽ വീട്ടിൽ സജീവൻ (53), പാലക്കാട് തെക്കുംപുറം വീട്ടിൽ ഷാജി (45) എന്നിവരെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് നെല്ലിപ്പുഴ മുത്തുലക്ഷ്മി (60), നെല്ലിപ്പുഴ സുധ (35), നെല്ലിപ്പുഴ ഹരി ഋതിക് (ഒമ്പത്), സുജാത (33), സുനിൽ (42), പാലക്കാട് തെക്കുംപുറം ബാബു (46), കല്ലടിക്കോട് സൗമ്യ (37), പാലക്കാട് സൂര്യനാരായൺ, മഞ്ചേരി റാണി (48) എന്നിവരെ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിന് നേരെ മറ്റൊരു വാഹനം വന്നപ്പോൾ അപകടം ഒഴിവാക്കാൻ ശ്രമിച്ചതാണ് അത്യാഹിതത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ നാട്ടുകാരും കല്ലടിക്കോട് പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.