അതിർത്തിയിൽ 6.22 ലക്ഷം ലിറ്റർ പാൽ പരിശോധിച്ചു

പാലക്കാട്: ഓണത്തോടനുബന്ധിച്ച് അതിർത്തി കടന്നെത്തുന്ന പാലിന്‍റെ ഗുണമേന്മ അറിയാൻ പരിശോധന ആരംഭിച്ചു. മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ ആദ്യദിനം 74 വാഹനങ്ങളിലായി എത്തിയ 6.22 ലക്ഷം ലിറ്റർ പാൽ പരിശോധിച്ചു.

ചെക്ക് പോസ്റ്റിൽ 143 സാമ്പിളുകളുടെയും ജില്ല ലാബിൽ 11 ബ്രാൻഡ്‌ മാർക്കറ്റ് സാമ്പിളുകളുടെയും പരിശോധന നടത്തിയതായി ക്ഷീരവികസന വകുപ്പ് അധികൃതർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് പാലക്കാട് സിവിൽ സ്റ്റേഷനിൽ ക്ഷീര വികസന വകുപ്പിന്റെ ഗുണമേന്മ പരിശോധന ലാബിൽ ഇൻഫർമേഷൻ സെന്‍ററും പ്രവർത്തനമാരംഭിച്ചു.

സെപ്റ്റംബർ ഏഴു വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് സെന്റർ പ്രവർത്തിക്കുക. പാലിന്‍റെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ പൊതുജനങ്ങൾക്ക് ഇൻഫർമേഷൻ സെന്ററിന്‍റെ സേവനം പ്രയോജനപ്പെടുത്താം. വിവിധയിനം പാലുൽപ്പന്നങ്ങളുടെ പരിശോധനയും നടത്തുന്നുണ്ട്. പരിശോധന സൗജന്യമാണ്.

Tags:    
News Summary - 6.22 lakh liters of milk was checked at the border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.