പാലക്കാട്: പ്രണയം നടിച്ച് ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ. കഞ്ചിക്കോട് സ്റ്റീൽ പ്ലാന്റിൽ ജോലിക്കാരനും ഒഡിഷ സ്വദേശിയുമായ ഹരി നായികിനെ (34) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷിച്ചത്.
ഒഡിഷക്കാരിയായ ബാലികയെ പ്രണയം നടിച്ച് വശീകരിച്ച് വിവാഹ വാഗ്ദാനം നൽകി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനം നടത്തിയും ഇതര സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുപോവുകയും ചെയ്തെന്നാണ് കേസ്.
2019 ഏപ്രിൽ, മേയ് മാസങ്ങളിലാണ് സംഭവം നടന്നത്. വാളയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്.ഐ പി. ബിന്ദുലാൽ, സി.ഐ യൂസഫ് നടുത്തറമ്മൽ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. വാളയാർ പൊലീസ് സ്റ്റേഷൻ സി.പി.ഒ ഗിരീഷ് കുമാർ പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചു.
പിഴ അടക്കാത്തപക്ഷം ഒമ്പത് മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
പിഴത്തുക ഇരക്ക് നൽകാനും വിധിച്ചു. കേസിലേക്ക് വേണ്ടി 19 രേഖകൾ മാർക്ക് ചെയ്തു. 13 സാക്ഷികളെ വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.