മലമ്പുഴ: മലമ്പുഴ ഉദ്യാനത്തില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ഉദ്യാനത്തിലെ ഗവര്‍ണര്‍ സീറ്റിന് സമീപത്താണ് ബുധനാഴ്ച ആനയിറങ്ങിയത്. കുട്ടിയാനകളടക്കം ഒമ്പത് ആനകള്‍ അടങ്ങുന്ന കൂട്ടമാണ് ഇറങ്ങിയത്. ഏറെ നേരം ഇവിടെ തമ്പടിച്ച ആന രാത്രി വൈകിട്ടോടെയാണ് കാടുകയറിയത്. ജലസേചന വകുപ്പ് ജീവനക്കാരും, വനം ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കാട്ടിലേക്ക് തുരത്തിയത്.
ആനകൾ ഇവിടെ വെള്ളം കുടിക്കാൻ എത്തുന്നത് പതിവാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ആർ.ആർ.ടി സംഘത്തിന്‍റെ നിരീക്ഷണവും ഇവിടെയുണ്ട്. സന്ദർശകർ ഭയപ്പെടേണ്ടെന്നും അധികൃതർ വിശദീകരിച്ചു. മത്സ്യത്തൊഴിലാളികൾ പകർത്തിയ ഉദ്യാനത്തിലെ ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചിരുന്നു.
മലമ്പുഴ ഉദ്യാനത്തിൽ ഗവർണർ സീറ്റ് ഭാഗത്ത് ആനകൾ സ്ഥിരമായി ഇറങ്ങാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരിസരത്തെ കൃഷിയിടങ്ങളിൽ നാശമുണ്ടാക്കാറുണ്ടെങ്കിലും ആളുകളെ ഉപദ്രവിക്കാറില്ല. പുലർച്ചെ മീൻപിടിക്കാൻ പോകുന്ന തൊഴിലാളികൾക്ക് പലപ്പോഴും ആനയുടെ സാന്നിധ്യം വെല്ലുവിളിയാണെന്നും ഇവർ പറഞ്ഞു. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഗവര്‍ണര്‍ സീറ്റിന് താഴെയുള്ള മാംഗോ ഗാര്‍ഡനില്‍ കാട്ടാനയെത്തുന്നത്.
കവ, തെക്കേ മലമ്പുഴ മേഖലയില്‍ ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ആനകള്‍ ഈ ഭാഗത്ത് അണക്കെട്ടിന് മുകളില്‍ കയറിയിരുന്നു. ആനക്കൂട്ടം തമ്പടിച്ചതോടെ പ്രദേശവാസികളും ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.