പാലക്കാട്: ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്‌സൈസ് സർക്കിളും ചേർന്ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 75 ഗ്രാം കറുപ്പുയുമായി രാജസ്ഥാൻ ജോധ്പൂർ സ്വദേശി നാരുറാം (24) പിടിയിലായി. ഹിസാർ - കോയമ്പത്തൂ൪ എക്സ്പ്രസിൽ പരിശോധന നടത്തവെ ട്രെയിനിൽനിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ്ഫോമിൽനിന്ന് പിടികൂടുകയായിരുന്നു.
രാജസ്ഥാനിലെ ജോധ്പൂരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി, കോയമ്പത്തൂരിൽ ഇയാളുടെ കൂടെ തൊഴിൽ ചെയ്യുന്നവർക്ക് വിൽക്കാൻ കൊണ്ടുവരുന്നതിനിടയിലാണ് പിടിയിലായത്. പ്രതി സമാനമായ കുറ്റം മുമ്പ് ചെയ്തിട്ടുണ്ടോ എന്നും മറ്റുസ്ഥലങ്ങളിൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും എക്സൈസ് അന്വേഷണം നടത്തിവരുന്നു. പിടികൂടിയ കറുപ്പിന് ഏഴര ലക്ഷം രൂപ വിലവരും.
പരിശോധനയിൽ ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എക്സൈസ് സി.ഐ പി.കെ. സതീഷ്, ആർ.പി.എഫ്.എസ്.ഐമാരായ എ.പി. ദീപക്, എ.പി. അജിത് അശോക്, എ.എസ്.ഐമാരായ കെ. സജു, എസ്.എ. രവി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ സയ്യിദ് മുഹമ്മദ്, ആ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, എക്സൈസ് പ്രിവന്‍റിവ് ഓഫിസർ ശാജി, സി.ഇ.ഒ കെ. ഹരിദാസ്, രാജീവ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.