അലനല്ലൂർ: പാലക്കാട് പാർലമെൻററി എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ എടത്തനാട്ടുകര ആദിവാസി കോളനി ഉൾപ്പെടെ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. ചുണ്ടോട്ടുകുന്ന് ആദിവാസി കോളനി, പൊൻപ്പാറ സെൻറ് വില്യംസ് ചർച്ച്, കുഞ്ഞുകുളം, ചളവ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് രണ്ടാമത് വോട്ട് അഭ്യർഥനയുമായി എത്തിയത്. കോൺഗ്രസിന് വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ അവർ ബി.ജെ.പിയിലേക്ക് പോകുമെന്നും ഇടത് പക്ഷത്തെ വിജയിപ്പിച്ചാൽ പോകില്ലെന്നും സാധാരണക്കാരുടെ പ്രശ്നങ്ങൾ പാർലമെൻറിൽ അവതരിപ്പിക്കുമെന്നുമുള്ള വാഗ്ദാനം നൽകിയാണ് പ്രചാരണം.
സ്ഥാനാർഥിയുടെ കൂടെ എം. ജയകൃഷ്ണൻ, പി. രഞ്ജിത്ത്, വി. അബ്ദുല്ല, പി.കെ. സമീർ ബാബു, എ. അനിൽകുമാർ, പങ്കജാക്ഷൻ, മണികണ്ഠൻ, അലി കാപ്പുങ്ങൽ, പി. ഭാസ്കരൻ, മൻസിൽ ബക്കർ, എം.പി. സുഗതൻ, എം. അമീൻ, പ്രജീഷ്, നൈസി ബെന്നി, ഷൈലജ തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു. അലനല്ലൂരിൽ എൽ.ഡി.എഫ് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. കെ. രവികുമാർ അധ്യക്ഷത വഹിച്ചു. പൊറ്റശ്ശേരി മണികണ്ഠൻ, ഷൗക്കത്തിലി കുളപ്പാടം, കെ. ഷറഫുദ്ദീൻ, കെ. അബ്ദു, കെ. സുദർശന കുമാർ, പി. മുസ്തഫ, വി. അബ്ദുൽ സലീം, വിനോദ് തെങ്കര, എം. ടോമി തോമസ്, പി. സൈത്, മാലിനി, കെ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. അലനല്ലൂരിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് ഓഫിസ് പി.കെ. ശശി ഉദ്ഘാടനം ചെയ്തു. തിരുവിഴാംകുന്നിലും എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് ലോക്കൽ കൺവെൻഷൻ നടന്നു. തദ്ദേശഭരണ വകുപ്പ് മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എൻ. ശേഖരൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.