അലനല്ലൂർ: അഞ്ച് വർഷം മുമ്പ് വരെ പഞ്ചായത്ത് ഓഫിസിന് പുറത്തിരുന്ന് ആളുകളെ സഹായിച്ചിരുന്ന മുള്ളത്ത് ലത ഇനി അലനല്ലൂർ ഗ്രാമപഞ്ചായത്തിെൻറ കാര്യങ്ങളെഴുതും. ലതയെ പ്രസിഡൻറ് പദവിയിലേക്ക് യു.ഡി.എഫ് തീരുമാനിച്ചു.
പഞ്ചായത്തിലേക്കെത്തുന്നവരെ സഹായിക്കാൻ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഹെൽപ് ഡെസ്ക്കിൽ അപേക്ഷകളും മറ്റും എഴുതി നൽകിയാണ് മുമ്പ് ഇവർ ആളുകളെ സഹായിച്ചിരുന്നത്. ഗ്രാമപഞ്ചായത്തിലേക്ക് രണ്ടാം തവണയാണ് ലത വിജയിച്ചെത്തുന്നത്.
2011ൽ ആദ്യമായി ജനവിധി തേടുന്നതിന് മുമ്പ് അഞ്ച് വർഷത്തോളമാണ് ഇവർ ഹെൽപ് ഡെസ്ക്കിലിരുന്നത്. 2011-15 ഭരണസമിതിയിൽ അംഗമായിരുന്ന ഇവർ രണ്ടര വർഷം വീതം വികസനം, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
2015ൽ എട്ടാം വാർഡിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ 217 വോട്ടിെൻറ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിൽ നിന്ന് വാർഡ് തിരിച്ചുപിടിച്ചാണ് മാളിക്കുന്നിൽ നിന്ന് വീണ്ടും ജയിച്ചത്. മഹിള കോൺഗ്രസ് അലനല്ലൂർ മണ്ഡലം പ്രസിഡൻറ് കൂടിയാണ്. മുസ്ലിം ലീഗിലെ കെ. ഹംസ വൈസ് പ്രസിഡൻറായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.