അലനല്ലൂർ: അലനല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം. ഞായറാഴ്ച 12.30 നായിരുന്നു സംഭവം. അഞ്ഞൂറ് കിലോ ബ്ലീച്ചിങ് പൗഡർ, ഫോംഗിങ് മെഷീൻ തുടങ്ങി നിരവധി സാധനസാമഗ്രികൾ കത്തിനശിച്ചു. ഷോട്ട് സർക്യൂട്ടാകാം കാരണം എന്ന നിഗമനത്തിലാണ് അധികൃതർ. പോളിയോ വാക്സിൻ നൽകി കൊണ്ടിരുന്നവരാണ് തീ കത്തുന്നത് ആദ്യം കണ്ടത്. ഉടനെ അഗ്നിരക്ഷ സേനയെ അറിയിച്ചു.
എന്തല്ലാം വസ്തുക്കളാണ് കത്തിയതെന്ന് കണക്കെടുത്തിട്ടില്ല. കെട്ടിടത്തിന്റെ മുകളിലെ മുറികളും ഹാളുകളും വസ്തുക്കൾ കത്തിയിട്ടില്ലെങ്കിലും കരിപുരണ്ട നിലയിലാണ്. കൂടുതൽ അഗ്നിരക്ഷാ സേനകളെ പെരിന്തൽമണ്ണയിൽ നിന്ന് വരുത്തിയെങ്കിലും, പെട്ടന്ന് തീ അണച്ചതോടെ അവരെ മടക്കി അയച്ചു.
വട്ടമ്പലം അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫിസർ സുൽഫിസ് ഇബ്രാഹീം, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി. ജയരാജൻ, ഫയർ റസ്ക്യൂ ഓഫിസർ വിജിത്ത്, ഫയർ റസ്ക്യൂ ഓഫിസർമാരായ ശബീർ, സുരേഷ്, സജിത്ത്, മഹേഷ്, ഹോംഗാർഡുമാരായ അനിൽകുമാർ, അൻസൽ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ പൂർണമായും അണക്കാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.