അലനല്ലൂർ: ആളുകൾ ആവശ്യപ്പെടുന്ന ചിത്രങ്ങൾ വരച്ച് ചികിത്സ ചെലവിലേക്ക് പണം സമാഹരിച്ച് യുവാവിെൻറ മാതൃക.
അലനല്ലൂരിലെ കറുപ്പൻ വീട്ടിൽ ഹാഷിമാണ് തെൻറ കഴിവ് വൃക്കരോഗിയുടെ ഫണ്ട് സമാഹരണത്തിന് വേണ്ടി വിനിയോഗിച്ചത്. 'വി വൺ' കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ആശയം പ്രാവർത്തികമാക്കിയത്. ആളുകൾ ആവശ്യപ്പെടുന്ന സ്വന്തം ചിത്രങ്ങളോ മറ്റു ചിത്രങ്ങളോ കുറഞ്ഞ സമയം കൊണ്ട് വരച്ചാണ് ഹാഷിം പണം കണ്ടെത്തിയത്.
ഒരു ചിത്രത്തിന് 250 രൂപ നിരക്കിൽ 40 ചിത്രങ്ങൾ വരച്ച് 10,550 രൂപയാണ് സമാഹരിച്ചത്. ഇത് എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ വൃക്കരോഗിയായ ജംഷീലയുടെ ചികിത്സ ഫണ്ടിലേക്ക് നൽകും. കറുപ്പൻ അയ്യൂബ് ജുമൈല ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.