അലനല്ലൂർ: അലനല്ലൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. രാത്രി സമയങ്ങളിലാണ് സ്കൂൾ കോമ്പോണ്ടിലേക്ക് കയറുന്നത്.
സ്കൂളിന്റെ ഗേറ്റുകൾ പൂട്ടിയിടുന്നെങ്കിലും സ്കൂളിന്റെ കിഴക്കുവശത്തും പടിഞ്ഞാറ് ഭാഗത്തും മതിൽ തകർന്ന് കിടക്കുന്നതിനാൽ യാതൊരു പ്രയോജനവുമില്ലെന്ന് പരിസരവാസികൾ പറഞ്ഞു. സ്കൂളിൽ സി.സി.ടി.വി ഉണ്ടായത് കൊണ്ട് ശല്യം കുറഞ്ഞിട്ടുണ്ടെന്ന് അധ്യാപകർ പറഞ്ഞു. ചുറ്റുമതിൽ തകർന്ന ഭാഗങ്ങളിലെല്ലാം മതിൽ പുനർനിർമിച്ചാൽ മാത്രമെ പൂർണമായും സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് അറുതി വരുകയുള്ളൂ. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെ രണ്ടായിരത്തിൽപരം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ചുറ്റുമതിലിനുള്ള തുക ജില്ല പഞ്ചായത്ത് വകയിരുത്തിയിട്ടില്ലെന്നും സ്കൂൾ ക്ലാസ് റൂമിനുള്ള ഫണ്ടാണ് ഇത്തവണ വകയിരുത്താൻ ഉദ്ദേശിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് അംഗം എം. മെഹർബാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.