അലനല്ലൂർ: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കൻഡറി സ്കൂളിന്റെ 66ാം വാർഷികം, ഹയര്‍ സെക്കൻഡറിയുടെ രജത ജൂബിലി ആഘോഷം എന്നിവയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷി വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച ജില്ല സൗഹൃദോത്സവം ‘ചമയം 2കെ23’ ശ്രദ്ധേയമായി. ജില്ലയിലെ വിവിധ സബ് ജില്ലകളില്‍നിന്നും 18 ഇനങ്ങളിലായി ഒന്നാം ക്ലാസ് മുതല്‍ ഹയർ സെക്കൻഡറി വരെയുള്ള വിവിധ ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ട അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എല്ലാ വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്കി. കലോത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം കെ. മെഹര്ബാന് അധ്യക്ഷത വഹിച്ചു. എന്‍. ഷംസുദ്ദീന് എം.എല്‍.എ മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് അലി മഠത്തൊടി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാനവാസ്, പഞ്ചായത്ത് അംഗങ്ങളായ അക്ബറലി പാറോക്കോട്ട്, പി.പി. സജ്ന സത്താര്‍, പി. രഞ്ജിത്ത്, ബഷീര്‍ പടുകുണ്ടില്‍, നൈസി ബെന്നി, മണ്ണാര്‍ക്കാട് ബി.പി.സി എം.അബ്ബാസ്, പി.ടി.എ പ്രസിഡന്റ് കരീം പടുകുണ്ടില്‍, സി.ടി രവീന്ദ്രൻ, പ്രിന്‍സിപ്പാള്‍ എസ്.പ്രതീഭ, അച്ചുതന് പനച്ചിക്കുത്ത്, മുഫീന ഏനു, പി.ദിലീപ്, സി.ബഷീർ എന്നിവര്‍ സാസാരിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂനിറ്റും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി തയാറാക്കിയ ‘ഡിജി ലുക്ക് ഡിജിറ്റൽ മാഗസിൻ’ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു.
വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബുഷറ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ എ. ലൈല ഷാജഹാന്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. മണികണ്ഠന്, പഞ്ചായത്ത് അംഗങ്ങളായ എം. ജിഷ, ഷമീര്‍ പുത്തങ്കോട്ട്, എ. അനില്‍ കുമാര്‍, ഡോ. ഷാജുദ്ദീൻ, അമാന അബ്ദു റഹിമാൻ, എ.പി. മാനു, രതിക, സിദ്ദീഖ് പാലത്തിങ്ങല്‍, പ്രധാനാധ്യാപകന് പി. റഹ്മത്ത്, ബി.ബി. ഹരിദാസ്, വി.പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ലോഗോ തയാറാക്കിയ എം.കെ. ഇഖ്ബാലിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.