അലനല്ലൂർ: കടുവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വെള്ളേങ്ങര ഹുസൈന് ഞെട്ടലൊഴിഞ്ഞിട്ടില്ല. കടുവയുമായുണ്ടായ അതിജീവന പോരാട്ടം ഓർത്തെടുക്കുമ്പോൾ, ഞെട്ടലിനപ്പുറം ജീവൻ തിരിച്ചുകിട്ടിയതിെൻറ സന്തോഷവും ഹുസൈെൻറ മുഖത്തുണ്ട്.
പതിവുപോലെ പുലർച്ച അേഞ്ചാടെയാണ് ഹുസൈൻ ടാപ്പിങ്ങിനെത്തിയത്. മൂന്ന് മണിക്കൂറുകൊണ്ട് ടാപ്പിങ് പൂർത്തിയാക്കി പാൽ ശേഖരിക്കുമ്പോഴാണ് സംഭവം. പിറകിൽനിന്ന് ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. ഉടൻ ജീവനുംകൊണ്ട് ഓടി. ഓടുന്നതിനിടെ ഹുസൈെൻറ തോളിൽ കടിക്കുകയും മുതുകിൽ പരിക്കേൽപിക്കുകയും ചെയ്തു.
കൈയിലുണ്ടായിരുന്ന ബക്കറ്റുമായി പ്രതിരോധിച്ചതോടെ കടുവ പിന്മാറുകയും താൻ ഓടി രക്ഷപ്പെടുകയുമായിരുന്നെന്ന് ഹുസൈൻ പറഞ്ഞു. ശബ്ദം കേട്ടെത്തിയ മറ്റു ടാപ്പിങ് തൊഴിലാളികളാണ് പരിക്കേറ്റ ഹുസൈനെ താഴെ ഭാഗത്തെ വീട്ടിലും തുടർന്ന് ആശുപത്രിയിലും എത്തിച്ചത്.
മനോധൈര്യംകൊണ്ട് മാത്രമാണ് ഹുസൈൻ രക്ഷപ്പെട്ടതെന്ന് ടാപ്പിങ് തൊഴിലാളികൾ പറഞ്ഞു. കടുവ തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് ഹുസൈൻ ഉറച്ചു പറയുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹുസൈെൻറ ആരോഗ്യനില തൃപ്തികരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.