തോ​ട്കാ​ട് വെ​ള്ളി​യാ​ർ​പ്പു​ഴ​ക്ക് കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ദേ​ശം

തോ​ട്കാ​ട് വെ​ള്ളി​യാ​ർ പു​ഴ​യി​ൽ കോ​സ് വേ: ആവശ്യം ശക്തമാകുന്നു

അ​ല​ന​ല്ലൂ​ർ: തോ​ട്കാ​ട് വെ​ള്ളി​യാ​ർ പു​ഴ​ക്ക് കോസ് വേ ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. സ്കൂ​ൾ, മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യു​​ൾ​പ്പെ​ടെ യാ​ത്ര നി​ല​വി​ൽ അ​പ​ക​ട​പാ​ത​യി​ലാ​ണ്. പു​ഴ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ മൃ​ത​ദേ​ഹ​ങ്ങ​ൾ ശ്മ​ശാ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നും പ്ര​യാ​സ​പ്പെ​ടു​ന്നു. പ​തി​റ്റാ​ണ്ടോ​ള​മാ​യി കാ​ത്തി​രി​ക്കു​ന്ന പ്ര​ദേ​ശ​ത്തു​കാ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ക​ല​ക്ട​ർ, മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സ്സ് തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ൽ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. അ​മ്പ​ല​പ്പാ​റ, ഇ​ര​ട്ട​വാ​രി, താ​ണി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മു​സ്‍ലീം​ക​ളു​ടെ ഖ​ബ​ർ​സ്ഥാ​ൻ പു​ഴ​ക്ക​ക്ക​രെ​യു​ള്ള തോ​ട്കാ​ട് ജു​മാ​മ​സ്ജി​ദ് പ​രി​സ​ര​ത്താ​ണ്.

തോ​ട്കാ​ട്, ചൂ​രി​യോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​രു​ടെ ശ്മ​ശാ​നം അ​മ്പ​ല​പ്പാ​റ​യി​ലു​മാ​ണ്. 350ലേ​റെ കു​ടും​ബ​ങ്ങ​ളി​ലാ​യി 2500 ല​ധി​കം പേ​രാ​ണ് തോ​ട്കാ​ട് ജു​മാ​മ​സ്ജി​ദ് മ​ഹ​ല്ലി​ന് കീ​ഴി​ലും 21ലേ​റെ കു​ടും​ബ​ങ്ങ​ൾ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും താ​മ​സി​ക്കു​ന്നു​ണ്ട്. താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​ദേ​ശ​ത്ത് ന​ട​പ്പാ​ല​മു​ണ്ടെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് ന​ട​പ്പാ​ല​ത്തി​ലെ​ത്താ​ൻ ഇ​രു​ഭാ​ഗ​ത്തും തോ​ണി വേ​ണ്ട അ​വ​സ്ഥ​യാ​ണ്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ബ​ഹു​വ​ർ​ഷ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോസ് വേ ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ഒ. ​ശി​ഹാ​ബു​ദ്ദീ​ൻ, കു​ഞ്ഞ​യ​മ്മ​ദ് വ​ട്ട​തൊ​ടി, കെ.​ടി. ഹം​സ​പ്പ, സ​മ​ത്, വി.​ടി. ഷം​സു, ബി​നു, ചെ​ല്ലി, കു​റു​ബി, നി​ജാ​സ്, പി.​കെ. സ​ക്കീ​ർ, ഖാ​ലി​ദ് മ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - cross way became mandatory in thodkad velliyar river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.