അലനല്ലൂർ: ഹരിതകർമ സേന വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നു. പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന മിനി എം.സി.എഫിന് ചുറ്റും കാടുകേറി തുടങ്ങി. രണ്ട് മാസത്തിലേറെയായി പല ഭാഗങ്ങളിൽ ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യം റോഡരികിലും മറ്റും തള്ളിയനിലയിലാണ്.
ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2020ൽ വിവിധ വാർഡുകളിൽ മിനി എം.സി.എഫ് സ്ഥാപിച്ചിരുന്നു. അതിൽ പലതും നശിച്ചുപോയി. ശേഷിക്കുന്ന മിനി എം.സി.എഫിൽ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞാണ് റോഡരികിലും മറ്റും തള്ളാനിടയായത്.
അലനല്ലൂർ ഗ്രാമ പഞ്ചായത്ത് ഇതിനുള്ള യൂസർഫി വീടുകളിൽ നിന്നും വ്യാപാരികളിൽ നിന്നും കർശനമായി പിരിക്കുന്നുണ്ടെങ്കിലും സ്വരൂപിച്ച പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിൽ കാലതാമസം നേരിടുകയാണ്. എല്ലാ മാസവും വീടുകളിലുള്ള പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ സേന കൊണ്ടുപോകണമെന്ന് പറയുന്നുണ്ടെങ്കിലും അതിനും കാലതാമസം നേരിടുകയാണ്. പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽനിന്ന് അൽപ്പം പ്ലാസ്റ്റിക്കുകൾ കൊണ്ട് പോയിട്ടുണ്ടെങ്കിലും അധിക പ്രദേശങ്ങളിലും കെട്ടിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.