അലനല്ലൂർ: എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഏകപക്ഷിയമായ ഒരു ഗോളിന് ഇസ്സ ഗ്രൂപ്പ് ചെർപ്പുളശ്ശേരിയെ പരാജയപ്പെടുത്തി സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജേതാക്കളായി. ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി മലപ്പുറത്തിലെ അച്ചുഡുവിനെയും മികച്ച സ്റ്റോപ്പറായി അലിയെയും കീപ്പറായി നിഖിലിനെയും കളിക്കാരനായി സാമുവലിനെയും ഫോർവേഡ് ആയി ചെർപ്പുളശ്ശേരിയുടെ ആന്റണിയെയും തിരഞ്ഞെടുത്തു.
മികച്ച കാണിയായി കാപ്പ്പറമ്പിലെ ചേരിയത്ത് മുഹമ്മദിനെയും മൂനാടിയിലെ ഹംസ ഹാജിയെയും തിരഞ്ഞെടുത്തു. അഡ്വ. എൻ. ഷംസുദ്ധീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെക്കൻ ബഷീർ, ബ്ലോക്ക് പഞ്ചായത്തംഗം പി.പി. ഷാനവാസ്, സുൽഫി, പി.പി. സത്താർ, റിയാസ്, യൂനുസ്, അഫ്നാസ്, ഷാജഹാൻ പാറോക്കോട്ടിൽ, ആഷിക്, അലി മഠത്തൊടി, കെ.ടി. ജഫീർ, അക്ബറലി പാറോക്കോട്, പി. സെക്കീർ ഹുസൈൻ എന്നിവർ സംബന്ധിച്ചു.
ടൂർണമെന്റിന്റെ ലാഭവിഹിതത്തിൽനിന്ന് എടത്തനാട്ടുകര പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് ലക്ഷം രൂപയും എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മക്ക് അമ്പതിനായിരം രൂപയും നൽകിയതിന് പുറമെ ഒരു കുടുംബത്തെ ദത്തെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.