അലനല്ലൂർ: കോട്ടോപ്പാടം കച്ചേരിപറമ്പിൽ വീണ്ടും കാട്ടാനകളുടെ താണ്ഡവം. ചൊവ്വാഴ്ച രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം പിലാച്ചുള്ളി പാടത്തെ താളിയിൽ ഇപ്പുവിെൻറ 26 കവുങ്ങും തെങ്ങും നശിപ്പിച്ചു. മുണ്ടക്കാട്പാടത്തെ കണ്ടംപാടി ഹംസ ഹാജിയുടെ 30 കവുങ്ങ്, 15 തെങ്ങ്, ചാച്ചാംപാടത്തെ താളിയിൽ ഹംസയുടെ 20 തെങ്ങ്, 80 കവുങ്ങ്, താളിയിൽ മുഹമ്മദിെൻറ 10 തെങ്ങ് എന്നിവയാണ് നിലംപരിശാക്കിയത്. നശിപ്പിച്ച തെങ്ങുകളും കവുങ്ങുകളും വർഷങ്ങളായി വിളവ് തരുന്നവയാണെന്ന് ഉടമസ്ഥർ പറഞ്ഞു.
കച്ചേരിപറമ്പ് ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച സോളാർ കമ്പിവേലി പ്രവർത്തന രഹിതമായതാണ് ആനകൾ സ്ഥിരമായി പ്രദേശത്ത് എത്താൻ കാരണമെന്ന് കർഷകർ പറയുന്നു. പാട്ടാപ്പകൽ പോലും ആനകൾ ജനവാസ മേഖലകളിൽ എത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
നിലവിലുള്ള മാർഗം ഉപയോഗിച്ച് വനം വകുപ്പ് ആനകളെ മലകയറ്റാറുണ്ടെങ്കിലും തിരികെയെത്തുന്ന സാഹചര്യമാണുള്ളത്. വിഷയത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.