അലനല്ലൂർ: എടത്തനാട്ടുകര ഉപ്പുകുളത്ത് അധിനിവേശ സസ്യമായ സിങ്കപ്പൂർ ഡെയ്സി പടരുന്നതിൽ വലഞ്ഞ് കർഷകർ. അതിദ്രുതം വളരുന്ന ഇവ പടരുന്നതോടെ കൃഷി ഉണങ്ങുകയാണെന്ന് കർഷകർ പറയുന്നു. കടും പച്ചനിറത്തിലുള്ള ഇടതൂർന്ന ഇലകൾക്കിടയിൽ ചെറിയ കടും മഞ്ഞ നിറത്തിലുളള സൂര്യകാന്തി പോലെയുള്ള പൂക്കൾ ഉള്ള ചെടി അലങ്കാരസസ്യമായി എത്തിയതാണെന്നാണ് കരുതുന്നത്.
ഇത് തിന്നുന്ന ചില പശുക്കൾക്ക് കൂടുതൽ പാല് കിട്ടുന്നുണ്ടന്നും ആടുകൾ ഒരു ഇലപോലും കടിക്കുന്നില്ലന്നും കർഷകർ പറഞ്ഞു.
ഈ ചെടി കാണുന്നിടത്തുനിന്ന് പിഴുത് നശിപ്പിക്കണമെന്ന് കൃഷി ഓഫിസർ കർഷകരോട് ആവശ്യപ്പെട്ടു. കളയാണങ്കിലും രോഗചികിത്സക്കും ഉപയോഗിക്കുന്നവരേറെ. ഒരിക്കൽ പടർന്ന് പിടിച്ചാൽ പിന്നെ മറ്റ് സസ്യകളുടെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്താൻ ശേഷിയുള്ള ഈ ചെടി മെക്സിക്കോ, കരീബിയൻ ദ്വീപുകൾ ഉൾപ്പെടെ മധ്യഅമേരിക്കൻ സ്വദേശിയാണ് സിങ്കപ്പൂർ ഡെയ്സി. വെഡേലിയ ചൈനൻസിസ് എന്നാണ് ശാസ്ത്രീയ നാമം.
ശാന്തസമുദ്ര ദ്വീപുകൾ, ഹോങ് കോങ്, ദക്ഷിണാഫ്രിക്ക, ഓസ്ത്രലിയ, ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നിവിടെങ്ങിലെല്ലാം ഈ സസ്യം അധിനിവേശ സസ്യമയി കണകാക്കുന്നു.
സൂര്യകാന്തി പൂ പോലെയുള്ളതിനാൽ ചെറുസൂര്യകാന്തി, മഞ്ഞ കയ്യൂന്നി , അലങ്കാരചെടി, അമ്മിണിപൂ, സിംഗപ്പൂർ ഡെയ്സി എന്നപേരിലും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.