അലനല്ലൂർ: വയനാട് മുണ്ടക്കൈയിലെ ദുരന്തത്തിൽ നാടൊന്നാകെ കേഴുമ്പോഴും എടത്തനാട്ടുകരയിലെ ആലക്കൽ കുടുംബത്തിനുമുണ്ട് തീരാനഷ്ടം. ആലക്കൽ കമർബാന്റെ വാപ്പയുടെ സഹോദരന്മാരും അവരുടെ ഭാര്യമാരും പേരകുട്ടികളും മരുമക്കളും ഉരുൾപ്പൊട്ടലിനെ തുടർന്ന് കാണാതായി. മുപ്പതോളം വരുന്ന കുടുംബത്തിൽ നാലുപേരുടെ ചേതനയറ്റ ശരീരങ്ങളാണ് ഇതുവരെ കിട്ടിയത്.
രക്ഷാപ്രവർത്തനത്തിനിടെ ലഭിക്കുന്ന ശരീരങ്ങളും ശരീര ഭാഗങ്ങളും തങ്ങളുടെ ബന്ധുക്കളുടേതാണോ എന്ന് പരിശോധിക്കുകയാണ് ഉറ്റവർ. കാണാതായവരുടെ ഫോട്ടോ കൈയിലേന്തിയാണ് ഇവർ ദുരന്തഭൂമിയിൽ കഴിയുന്നത്. കമർബാന്റെ വാപ്പയുടെ സഹോദരൻ അലി, പേരക്കുട്ടികളായ ഷഹിൻ, അഫ്ന, മരുമകൾ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കുടുംബത്തിലെ രണ്ടുപേർ കോഴിക്കോട് ആശുപത്രിയിൽ ചികിത്സക്ക് പോയതിനാൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു.
ഉരുൾപൊട്ടിയ പ്രദേശത്തേക്ക് പോകാൻ കഴിയാത്തതിനാൽ കമർ ബാൻ കോട്ടപ്പള്ളയിലെ ഭർത്താവിന്റെ കൂടെ കഴിയുകയാണ്. ഇതിനിടെ വീടിനടുത്തുള്ള മലയിൽ ഉരുൾപ്പൊട്ടാൻ സാധ്യതയുണ്ടെന്നറിഞ്ഞതിൽ കമർബാന്റെ കുടുംബം ബന്ധു വീടുകളിലേക്ക് താമസം മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.