അലനല്ലൂർ: പി.എൻ. പണിക്കർ, ഐ.വി ദാസ് അനുസ്മരണ ചടങ്ങുകൾ പ്രതിവർഷം മുടക്കമില്ലാതെ സംഘടിപ്പിക്കുന്ന തിരക്കിലാണ് 83ന്റെ നിറവിലും ടി.ആർ തിരുവിഴാംകുന്ന്.1960ൽ എസ്.എസ്.എൽ.സി വിദ്യാർഥിയായിരിക്കുമ്പോൾ അലനല്ലൂർ വായനശാലയിൽ അംഗത്വമെടുത്തു. തുടർന്നിങ്ങോട്ട് വായന, സാക്ഷരത പ്രവർത്തനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നു.
സർക്കാർ സർവിസിൽ ആയിരുന്നപ്പോഴും വിരമിച്ചശേഷം ഇതുവരെയും സാക്ഷരത, പുരോഗമന കലാ സാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത്, സാമൂഹ്യവനവത്കരണം, യുക്തിവാദി സംഘം, ജനകീയാസൂത്രണം, ഹാസ്യവേദി തുടങ്ങിയ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിൽ ടി.ആർ സജീവമാണ്. സർക്കാർ സർവിസിൽ ഇരുന്ന ഇടങ്ങളിലെല്ലാം വായനശാലകളുമായി ബന്ധപെട്ടും പ്രവർത്തിച്ചു.
അലനല്ലൂർ, മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ, കല്ലടിക്കോട്, മേലാറ്റൂർ, വെട്ടത്തൂർ, എടത്തനാട്ടുകര തുടങ്ങി വായനശാല ഇല്ലാത്ത ഇടങ്ങളിൽ പുതുതായി രൂപവത്കരിച്ചു. ‘മാധ്യമം’ ദിനപത്രത്തിന്റെ ആരംഭം മുതൽ ഒരു ദശാബ്ദക്കാലം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുപല പത്രങ്ങളിലുമായി ഇതിനകം രണ്ടായിരത്തിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 35 ഗ്രന്ഥങ്ങൾ രചിച്ച ടി.ആറിന് ധാരാളം പുരസ്കാരങ്ങളും ആദരങ്ങളും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.