അലനല്ലൂർ: ശക്തമായ മഴയെ തുടർന്ന് തിരുവിഴാംകുന്ന് അമ്പലപ്പാറ ആദിവാസി കോളനിയുടെ സമീപം വനമേഖലയിൽ ഭീമൻ ശബ്ദത്തോടെ പാറ ഉരുണ്ടിറങ്ങി. വെള്ളിയാഴ്ച രാത്രി ഒമ്പേതാടെയാണ് ജനങ്ങൾ വൻ ശബ്ദം കേട്ടത്. ഇത് പ്രദേശത്തെ ജനങ്ങളിൽ ഭീതി ഉണ്ടാക്കി.
ഏതാനും ദിവസങ്ങളായുള്ള ശക്തമായ മഴയിൽ അടർന്ന് നിന്നിരുന്ന പാറ ഉരുണ്ട് നീങ്ങിയതായാണ് കരുതുന്നത്. ശനിയാഴ്ച രാവിലെ തഹസിൽദാറും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലം സന്ദർശിച്ചു. വനമേഖല ആയതിനാൽ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.
പാറ കഷണങ്ങളായി ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. ഇേത തുടർന്ന് സമീപത്തെ പത്തോളം ആദിവാസി കുടുംബങ്ങളോട് മാറി താമസിക്കാൻ നിർദേശം നൽകി.
ഇവർ സമീപത്തെ മറ്റൊരു ആദിവാസി കോളനിയിലെ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മഴ കൂടുതൽ കനക്കുകയാണെങ്കിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ച് മാറ്റിപാർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.