അലനല്ലൂര്‍: എടത്തനാട്ടുകരയിൽ ക്വാറൻറീന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്കൂളിെൻറ പാചകപ്പുരക്ക് തീപിടിച്ച് വൻനാശനഷ്ടം. നാലുകണ്ടം പി.കെ.എച്ച്.എം.ഒ.യു.പി സ്കൂളിലെ പാചകപ്പുരയാണ് പൂർണമായി കത്തിനശിച്ചത്. ആളപായമില്ല. തൊട്ടടുത്ത ക്ലാസ് മുറികളുടെ മേല്‍ക്കൂരയിലേക്കും തീ പടര്‍ന്നു. പാചകപ്പുരയുടെ മേൽക്കൂര പൂർണമായി കത്തിനശിച്ചു.
മുറിയിലുണ്ടായിരുന്ന രണ്ട് സൗണ്ട് ബോക്സ്, ഹോം തിയറ്റർ, മുറിയിലെ ജനൽ, വാതിൽ, ബെഞ്ച്, ഡെസ്ക് എന്നിവ അഗ്നിക്കിരയായി. നാട്ടുകാരും സ്കൂള്‍ ജീവനക്കാരും ചേര്‍ന്നാണ് തീയണച്ചത്. ബുധനാഴ്ച രാവിലെ പത്തോടെ ഓഫിസ് അറ്റന്‍ഡര്‍ സ്കൂളിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
അലനല്ലൂര്‍ പഞ്ചായത്തിെൻറ നേതൃത്വത്തിലുള്ള ക്വാറൻറീന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്കൂളിലേക്ക് ബുധനാഴ്ച പുലര്‍ച്ച നാലോടെയാണ് ആദ്യത്തെയാളെത്തിയത്. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകന് നാട്ടുകല്‍ പൊലീസില്‍ പരാതി നല്കി. അഡീഷനല്‍ എസ്.ഐ രാഗേഷിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം കാരണമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.