അലനല്ലൂർ: എടത്തനാട്ടുകര ശറഫുൽ മുസ്‌ലിമീൻ എജുക്കേഷനൽ ആൻഡ് കൾച്ചറൽ സെന്റർ വാർഷിക സമ്മേളനം സമാപിച്ചു. തടിയംപറമ്പ് ശറഫി നഗറിൽ രണ്ട് ദിവസം നീണ്ടുനിന്ന പരിപാടി കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. സ്മെക് സെന്റർ പ്രസിഡന്റ് കാരാടൻ അബ്ദുഹാജി അധ്യക്ഷത വഹിച്ചു. പീസ് പബ്ലിക് സ്കൂൾ കെട്ടിടോദ്ഘാടനം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഉണ്ണീൻകുട്ടി മൗലവിയും ദാറുൽ ഫുർഖാൻ ഹിഫ്ദ് കോളജ് ഫോർ ഗേൾസ് കെട്ടിടോദ്ഘാടനം എം. മുഹമ്മദ് മദനിയും നിർവഹിച്ചു. എസ്.എം.എ കോളജ് ബിരുദ ദാനത്തിന് കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷയും ഖുർആനിക് പ്രീ സ്കൂൾ കോൺവോക്കേഷന് സീതി മൗലവിയും നേതൃത്വം നൽകി. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ, പി. മുഹമ്മദാലി അൻസാരി, കെ.എം.ടി. മലിക്, ഉനൈസ് പാപ്പിനിശ്ശേരി, പി. കുഞ്ഞിമൊയ്തീൻ, പി. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ സർഗവിരുന്ന് പ്രിൻസിപ്പൽ വി.പി. അബൂബക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. പി. മുസ്തഫ, മുബശ്ശിർ സ്വലാഹി, ആശിഖ് സ്വലാഹി എന്നിവർ നേതൃത്വം നൽകി.
വനിത സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. എം.ജി.എം ജില്ല സെക്രട്ടറി പി. കുഞ്ഞിമ്മ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം. മെഹർബാൻ, എ. ലൈല ഷാജഹാൻ, ആയിശ ചെറുമുക്ക്, ഫാത്തിമാബി എന്നിവർ സംസാരിച്ചു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ദഅവ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാനവാസ്, എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ശാഹിദ് മുസ്‌ലിം ഫാറൂഖി, വി.സി. ഷൗക്കത്തലി, കെ.വി. അബൂബക്കർ, പി. ഉസ്മാൻ മിശ്കാത്തി, നാസിം റഹ്‌മാൻ, അമീർ ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.