അലനല്ലൂർ: മധുരപലഹാരങ്ങളും ഓണസമ്മാനവുമായി വിദ്യാർഥികളും അധ്യാപകരും പഞ്ചായത്ത് പ്രസിഡൻറും ഭിന്നശേഷി വിദ്യാർഥിയായ സഹാന്റെ വീട്ടിലെത്തി.
മുണ്ടക്കുന്ന് എ.എൽ.പി സ്കൂൾ വിദ്യാർഥിയാണ് സഹാൻ. മണ്ണാർക്കാട് ബി.ആർ.സിയുടെ നേതൃത്വത്തിൽ നടക്കുന്ന ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ‘ഓണച്ചങ്ങാതി’പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ കിറ്റ് സമ്മാനിച്ച് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. യൂസഫ് അധ്യക്ഷത വഹിച്ചു.
സ്കൂളിൽ എത്താൻ കഴിയാതെ വീട്ടിൽ കഴിയുന്ന കുട്ടികൾക്ക് അവരുടെ വീട്ടിൽ വിദ്യാലയ അന്തരീക്ഷം ഒരുക്കുക എന്നതാണ് സമഗ്ര ശിക്ഷ കേരളയുടെ ചങ്ങാതിക്കൂട്ടം പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. സഹപാഠികളായ ആദിശ്രീ, റന ഫാത്തിമ, അഫ്്ല എന്നിവർ സഹാന് വേണ്ടി ഗാനാലാപനം നടത്തി. ഫാദി മുഹമ്മദ് മധുര പലഹാര പാക്കറ്റ് സഹാന് സമ്മാനമായി നൽകി.
പി.ടി.എ പ്രസിഡന്റ് ഷമീർ തോണിക്കര, വൈസ് പ്രസിഡന്റ് റുക്സാന, എം.പി.ടി.എ പ്രസിഡന്റ് രത്നവല്ലി, സ്റ്റാഫ് സെക്രട്ടറി പി. ഹംസ, എസ്.ആർ.ജി കൺവീനർ പി. ജിതേഷ്, ക്ലാസ് ടീച്ചർ മുഹമ്മദ് ഷാമിൽ, സ്പെഷൽ എജ്യുക്കേറ്റർമാരായ പി. ദിവ്യ, കെ. സിഞ്ചു, ടി.പി. ദിവ്യ, കെ.വി. രമണി, ക്ലസ്റ്റർ കോഡിനേറ്റർ ശ്രീചിത്ര എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.