അലനല്ലൂർ: ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സ്ഥലം വനപാലകരും ജനപ്രതിനിധികളും സന്ദർശിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുള്ളത്ത് ലത, വൈസ് പ്രസിഡൻറ് കെ. ഹംസ, വാർഡ് അംഗം ബഷീർ പടുകുണ്ടിൽ, തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. ശശികുമാർ, സൈലൻറ്വാലി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.എ. മുഹമ്മദ് ഹാഷിം എന്നിവരാണ് ശനിയാഴ്ച ഉച്ചയോടെ സ്ഥലം പരിശോധിച്ചത്.
ഹുസൈന് നേരെ വന്യജീവി ആക്രമണം ഉണ്ടായതോടെ പുലർച്ച മുതൽ ടാപ്പിങ് നടത്തുന്ന പ്രദേശത്തെ തൊഴിലാളികൾ ഭീതിയിലാണ്. തിങ്കളാഴ്ച വെട്ടിയ മരങ്ങളിലെ പാൽ ശേഖരിക്കാനും ആക്രമണം ഉണ്ടായതോടെ കഴിഞ്ഞില്ലെന്ന് ടാപ്പിങ് തൊഴിലാളികൾ പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായ വന്യമൃഗത്തെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.