അലനല്ലൂർ: തിരുവിഴാംകുന്ന് നാലുശ്ശേരിക്കുന്നിൽ കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപകമായി വാഴ കൃഷി നശിച്ചു. വെള്ളാരംകോട് പാടത്തെ മാട്ടായി രാമകൃഷ്ണന്റെ 200ഓളം വാഴകളാണ് നശിപ്പിച്ചത്. നശിപ്പിച്ചതിലേറെയും കുലച്ച വാഴകളാണ്. തിങ്കളാഴ്ച പുലർച്ച ഒന്നോടെയാണ് ഇവിടെ കാട്ടാനകളിറങ്ങിയത്. ഓണ വിപണി ലക്ഷ്യമാക്കി ഇറക്കിയ കൃഷിയാണ് നശിച്ചത്.
കാൽപാടുകളുടെ അടിസ്ഥാനത്തിൽ രണ്ട് ആനകളാണ് കൃഷിയിടത്തിലെത്തിയെതെന്നാണ് നിഗമനം. പാട്ടഭൂമിയിൽ വായ്പയെടുത്താണ് കൃഷിയിറക്കിയത്. തുടക്കത്തിൽ ഭീമമായ നഷ്ടമാണ് വന്നത്. അർഹമായ നഷ്ടപരിഹാരം ബന്ധപ്പെട്ടവർ തരണമെന്ന് രാമകൃഷ്ണൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷവും ഇതേസമയം ആനകൾ ഇവിടെ എത്തിയിരുന്നു.
അന്ന് രാമകൃഷ്ണന്റെ 500 വാഴകൾ നശിപ്പിച്ചു. നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.