ആ​ല​ത്തൂ​ർ ടൗ​ൺ ബൈ​പാ​സ് റോ​ഡ് നി​ർ​മി​ക്കു​മെ​ന്ന് പ​റ​യു​ന്ന ദേ​ശീ​യ​പാ​ത ഭാ​ഗ​ത്തെ ആ​യാ​ർ​കു​ളം തോ​ട്

ആ​ല​ത്തൂ​ർ ടൗ​ൺ ബൈ​പാ​സ് റോ​ഡ് പ്ര​ഖ്യാ​പ​നം മാ​ത്ര​മോ?

ആ​ല​ത്തൂ​ർ: ന​ഗ​ര​ത്തി​ലെ ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക​ണ്ടെ​ത്തി​യ ആ​ല​ത്തൂ​ർ ആ​യാ​ർ​കു​ളം-​റ​സ്റ്റ് ഹൗ​സ് ബൈ​പാ​സ് റോ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി. ആ​ദ്യം 15 കോ​ടി​യും പി​ന്നീ​ട് 10 കോ​ടി​യും റോ​ഡ് നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡ് പ​ണി തു​ട​ങ്ങി കാ​ണു​ന്നി​ല്ല.

ന​ഗ​ര​ത്തി​ന് സ​മാ​ന്ത​ര​മാ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലെ ആ​യാ​ർ​കു​ളം ഭാ​ഗ​ത്തെ തോ​ട് വ​ശം കെ​ട്ടി മു​ക​ളി​ൽ സ്ലാ​ബ് പ​തി​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന​താ​ണ് വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി. അ​ങ്ങ​നെ​യൊ​രു റോ​ഡ് വ​ന്നാ​ൽ ടൗ​ണി​ൽ വ​രാ​തെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​ര​ക്കി​ല്ലാ​തെ ക​ട​ന്നു പോ​കാ​ൻ ക​ഴി​യും. ടൗ​ണി​ൽ​നി​ന്ന് പോ​കു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കോ​ർ​ട്ട് റോ​ഡി​ൽ​നി​ന്ന് വാ​നൂ​ർ ഇ​ട റോ​ഡ് വ​ഴി ബൈ​പാ​സി​ലും ദേ​ശീ​യ പാ​ത​യി​ലും എ​ത്താം. 2017 ലെ ​ബ​ജ​റ്റി​ലാ​ണ് പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. കി​ഫ്ബി പ​ദ്ധ​തി​യി​ലാ​ണ് ഫ​ണ്ട് അ​നു​വ​ദി​ക്കു​ക എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഏ​ഴ് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​വൃ​ത്തി​ക​ൾ ഒ​ന്നും കാ​ണു​ന്നി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

സ്ഥ​ലം ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പി​ന്റെ അ​ധീ​ന​ത​യി​ലാ​യ​തി​നാ​ൽ നി​ർ​മാ​ണ ചു​മ​ത​ല​യും അ​തി​ലെ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​നാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞു. സാ​ങ്കേ​തി​കാ​നു​മ​തി​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​കു​ന്ന​തി​ന​നു​സ​രി​ച്ച് നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്നാ​ണ് നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ കാ​ലം നീ​ണ്ടു പോ​കു​ന്ന​ത​ല്ലാ​തെ റോ​ഡ് നി​ർ​മാ​ണം ഒ​രി​ട​ത്തും കാ​ണു​ന്നി​ല്ല.

Tags:    
News Summary - Alathur Town Bypass Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.