ബി.ഒ.സി റോഡിലെ അടഞ്ഞുകിടക്കുന്ന നഗരസഭ ശൗചാലയം

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ശൗ​ചാ​ല​യം അ​ട​ച്ചി​ട്ട​ത് യാ​ത്ര​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കി. മാ​ർ​ക്ക​റ്റ് റോ​ഡി​ൽ​നി​ന്ന് പ​ട്ടി​ക്ക​ര ബി.​ഒ.​സി റോ​ഡി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്ത്‌ ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള ശൗ​ചാ​ല​യ​മാ​ണ് മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ബി.​ഒ.​സി റോ​ഡി​ലെ ന​ഗ​ര​സ​ഭ​ക്കു കീ​ഴി​ലു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും വേ​ണ്ടി​യാ​ണ് പ​ട്ടി​ക്ക​ര റോ​ഡി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ന​ഗ​ര​സ​ഭ ശൗ​ചാ​ല​യം പ​ണി​ത​ത്.

എ​ന്നാ​ൽ, കു​റേ​ക്കാ​ല​മാ​യി ശൗ​ചാ​ല​യം അ​ട​ച്ചി​ട്ട​ത് ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി. ഇ​ട​ക്കാ​ല​ത്ത് ശൗ​ചാ​ല​യ​ത്തി​ന്റെ താ​ക്കോ​ൽ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ ശൗ​ചാ​ല​യം പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ശ​കു​ന്ത​ള ജ​ങ്ഷ​നി​ൽ​നി​ന്ന് ബി.​ഒ.​സി റോ​ഡി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്ത് അ​ഴു​ക്കു​ചാ​ലി​ന് സ​മീ​പ​ത്താ​യി​ട്ടാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ശൗ​ചാ​ല​യ​മു​ള്ള​ത്. സ​മീ​പ​ത്തു​ള്ള നി​ര​വ​ധി വ്യാ​പാ​രി​ക​ൾ​ക്കും മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ആ​ശ്വാ​സ​മാ​യി​രു​ന്നു ബി.​ഒ.​സി റോ​ഡി​ലെ ശൗ​ചാ​ല​യം. ബി.​ഒ.​സി റോ​ഡി​ലും ജി.​ബി റോ​ഡി​ലു​മാ​യി നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള​ത്. എ​ന്നാ​ൽ, ഇ​വി​ടെ ഒ​രു പൊ​തു ശൗ​ചാ​ല​യം ഇ​ല്ലാ​ത്ത​തി​നാ​ൽ വ്യാ​പാ​രി​ക​ൾ​ക്ക് പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ലോ ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡി​ലോ ഉ​ള്ള ശൗ​ചാ​ല​യ​ത്തെ​യോ സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​യോ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. 

Tags:    
News Summary - Market Road Toilet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.