അ​ഷ​റ​ഫ​ലി

കഞ്ചാവ് കേസിൽ പ്രതിക്ക് കഠിനതടവും പിഴയും

പാ​ല​ക്കാ​ട്: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ പൊ​ള്ളാ​ച്ചി, കോ​ടൂ​ർ റോ​ഡ്, ശു​ലേ​ശ്വ​രം പ​ട്ടി, എ​ൻ.​ജി.​ഒ കോ​ള​നി, അ​ഷ​റ​ഫ​ലി (40) എ​ന്ന​യാ​ളെ​യാ​ണ് പാ​ല​ക്കാ​ട് സെ​ക്ക​ൻ​ഡ് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഡി. ​സു​ധീ​ർ ഡേ​വി​ഡ് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം കൂ​ടി അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം.

2016 ഒ​ക്ടോ​ബ​ർ 14ന് ​വൈ​കീ​ട്ട് 4.25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നു​സ​മീ​പം ടി.​എ​ൻ 41 എ.​സി 3672 ന​മ്പ​ർ കാ​റി​ൽ 10 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. അ​ന്ന​ത്തെ ടൗ​ൺ സൗ​ത്ത് എ​സ്.​ഐ സു​ജി​ത്ത് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ് ബാ​ബു, വി​ജ​യ​കു​മാ​ർ, എ​സ്.​സി.​പി.​ഒ ദീ​പു, സ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പി​ടി​കൂ​ടു​കാ​യാ​യി​രു​ന്നു.

കേ​സി​ന്റെ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് അ​ന്ന​ത്തെ ഇ​ൻ​സ്പെ​ക്ട​റ​യാ​യ ആ​ർ. മ​നോ​ജ് കു​മാ​റാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം​പ്ര​തി രാ​ജേ​ഷ് ഒ​ളി​വി​ലാ​ണ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി മു​ൻ അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്കൂ​ട്ട​ർ മ​നോ​ജ് കു​മാ​ർ, നി​ല​വി​ലെ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​കൂ​ട്ട​ർ ശ്രീ​നാ​ഥ് വേ​ണു എ​ന്നി​വ​ർ ഹാ​ജ​രാ​യി. 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച് 37 രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു. 

Tags:    
News Summary - Cannabis Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.