പാലക്കാട്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ലേ​ക്ക്​ കെ. ​ബി​നു​മോ​ളും സി.​കെ. ചാ​മു​ണ്ണി​യും

പാ​ല​ക്കാ​ട്: ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് മ​ല​മ്പു​ഴ ഡി​വി​ഷ​നി​ല്‍നി​ന്ന് വി​ജ​യി​ച്ച കെ. ​ബി​നു​മോ​ളേ​യും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് ത​രൂ​ര്‍ ഡി​വി​ഷ​ന്‍ പ്ര​തി​നി​ധി സി.​കെ. ചാ​മു​ണ്ണി​യെ​യും നി​ർ​ദേ​ശി​ക്കാ​ന്‍ ജി​ല്ല എ​ൽ.​ഡി.​എ​ഫ്​ യോ​ഗം തീ​രു​മാ​നി​ച്ചു.

ക​ര്‍ഷ​ക​വി​രു​ദ്ധ, ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ ന​ല്‍കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മു​ന്‍ എം.​എ​ല്‍.​എ ചാ​ത്തു​വി​െൻറ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു.

സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ജി​ല്ല ക​ണ്‍വീ​ന​ര്‍ വി. ​ചാ​മു​ണ്ണി റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ബു​ധ​നാ​ഴ്​​ച​യാ​ണ്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

Tags:    
News Summary - BiNu Mol and C.K. chaMunni to Palakkad District Panchayat Administration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.