നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ

നിയന്ത്രണംവിട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി

മംഗലംഡാം: നിയന്ത്രണംവിട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. കാറിലുണ്ടായിരുന്ന വീട്ടമ്മക്ക് പരിക്കേറ്റു. പരിക്കേറ്റ ആനക്കുഴിപ്പാടം പുതുശ്ശേരി പൗലോസ് കുഞ്ഞിന്റെ ഭാര്യ സൂസൻ (68) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൗലോസ് കുഞ്ഞും ഭാര്യയും പള്ളിയിൽ പോയി തിരിച്ച് വരുമ്പോഴാണ് കാറിന്റെ നിയന്ത്രണംവിട്ടത്.

ഇടിയുടെ ആഘാതത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഭാഗികമായി തകർന്നു. പൊൻകണ്ടം റോഡിൽനിന്ന് മംഗലംഡാം ടൗണിലേക്ക് വന്ന വാഹനം നിയന്ത്രണംതെറ്റി ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം. ഞായറാഴ്ചയായതിനാൽ സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ അവധിയായിരുന്നു. ഈ സമയത്ത് ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാകാൻ കാരണമായി.

Tags:    
News Summary - car out-of-control rammed into the bus waiting area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.