പാലക്കാട്: നഗരനിരത്തുകള്‍ കീഴടക്കി നാല്ക്കാലികള് വിലസുമ്പോഴും ഇവയെ പിടിച്ചുകെട്ടാനുള്ള ഭരണകൂടത്തിന്റെ നടപടികള്‍ കടലാസില്‍ തന്നെ. ഇതോടെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നഗരപാതകൾ എന്നും കന്നുകാലികൾ കൈയടക്കുകയാണ്. ജോലിചെയ്ത ക്ഷീണത്തിൽ വീട്ടിലെത്താൻ വാഹനമെടുക്കുന്ന യാത്രക്കാരുടെ മുന്നിൽ അപകടഭീക്ഷണിയായാണ് കാലികൾ വഴി മുടക്കുന്നത്. അപ്രതീക്ഷിതമായി കാലികൾ കുറുകെച്ചാടുന്നതിനാൽ അപകടത്തിൽപ്പെട്ടവരും ഏറെ.
കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തോളം അപകടങ്ങളാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ടായത്.ഒലവക്കോട് ജങ്ഷന്, മലമ്പുഴ റോഡ്, പുത്തുര്‍ നൂറടി റോഡ്, കല്‍മണ്ഡപം ബൈപാസ്, ചക്കാന്തറ, സ്റ്റേഡിയം സ്റ്റാന്റ്, ജില്ലാശുപത്രി പരിസരം, പട്ടിത്തറ ബൈപാസ്, മേലാമുറി-വലിയങ്ങാടി എന്നിവടങ്ങളിൽ രാപ്പകലോളം അലഞ്ഞുതിരിയുന്ന കാലികളുടെ താവളമാണ്.
ഉടമസ്ഥരില്ലാത്ത കന്നുകാലികളെ പിടിച്ചുകെട്ടി പിഴചുമത്തി വിട്ടുകൊടുത്തിരുന്ന നഗരസഭയുടെ പദ്ധതിയിലും ഫലം കണ്ടില്ല. പകല്‍ സമയത്ത് നഗരനിരത്തുകളില്‍ അലയുന്ന കന്നുകാലികളെ കൊണ്ടുപോവാന്‍ സന്ധ്യമയങ്ങിയാലും ഉടമസ്ഥരെത്താറില്ല. തിരക്കേറിയ കവലകളിലും റോഡുകളിലും സംഘമായി കന്നുകാലികള്‍ ഗതാഗതതടസ്സം സൃഷ്ടിക്കുമ്പോള്‍ വാഹനയാത്രക്കാര്‍ നിസ്സഹായരാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.