പാലക്കാട്: കോട്ടമൈാതാനത്ത് നടക്കുന്ന എൻ.ഇ.ആർ.ഇ.ജി.എസ് സമ്മേളനത്തിലും ജില്ല പട്ടയമേളയിലും മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എൽ.ഡി.എഫ് മണ്ഡലം റാലിയിലും പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 11.30 വരെയും വൈകുന്നേരം മൂന്നുമുതൽ ആറുവരെയും നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ പ്രവർത്തകരെ പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ഇറക്കി അനുവദിച്ച സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യണം.ചിറ്റൂർ, വണ്ടിത്താവളം, കൊല്ലങ്കോട് ഭാഗത്തുനിന്ന് സ്റ്റേഡിയം സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ വൈകുന്നേരം 3.30 മുതൽ ആറുവരെ കോട്ടമൈതാനത്ത് ആളെ ഇറക്കി അതുവഴി തിരിച്ചുപോകണം.
കോഴിക്കോട്, മണ്ണാർക്കാട്, മുണ്ടൂർ, മലമ്പുഴ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒലവക്കോട് ബൈപാസ്-മണലി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കയറാതെ കോട്ടമൈതാനം വഴി പോകണം. വാളയാർ, കഞ്ചിക്കോട്, കൊഴിഞ്ഞാമ്പാറ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ചന്ദ്രനഗർ-കൽമണ്ഡപം വഴി വന്ന് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കയറാതെ തിരിച്ചുപോകണം. ടൗണിലൂടെ സർവിസ് നടത്തുന്ന എല്ലാ ടൗൺ ബസുകളും ഒലവക്കോട് ബൈപാസ്-മണലി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കയറാതെ കോട്ട മൈതാനം വഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.