പാലക്കാട്: സഹനത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. യേശുക്രിസ്തുവിെൻറ തിരുപ്പിറവി ഒാർമിച്ച് ദേവാലയങ്ങളിൽ പാതിരാകുർബാന നടന്നു.
കോവിഡ് മാനദണ്ഡം പാലിച്ച് മിക്ക പള്ളികളിലും പാതിരാകുർബാന നിശ്ചിത എണ്ണം വിശ്വാസികൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. പള്ളികളില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്മസ് കരോളടക്കമുള്ള ആഘോഷങ്ങൾ ഇക്കുറി നടത്തിയിരുന്നില്ല.
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍, കൈനിറയെ സമ്മാനവുമായി വരുന്ന സാന്താക്ലോസ്, വര്ണവെളിച്ചംകൊണ്ട് അലങ്കരിച്ച പുല്‍ക്കൂടും ക്രിസ്മസ് ട്രീകളും പലഹാരങ്ങളും പാതിരാകുർബാനയുമെല്ലാം ക്രിസ്മസ് കാലത്തിെൻറ ഒാർമകളാണ്. ഇക്കുറി കോവിഡ് ജാഗ്രതകൂടി ചേർത്തുവെച്ച് ആഘോഷങ്ങൾ വീടുകളിലേക്ക് ഒതുങ്ങുകയാണ്. ക്രിസ്മസിന് ഒരുങ്ങുമ്പോൾ നാം സ്വന്തമാക്കേണ്ട മികച്ച പുണ്യമാണ് ലാളിത്യമെന്ന് പാലക്കാട് രൂപതയുടെ മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.