മലമ്പുഴ: കോവിഡ് ജാഗ്രതക്കൊപ്പം സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി മലമ്പുഴ ഉദ്യാനം. ഓണം, വിഷു, പെരുന്നാൾ, മധ്യവേനലവധി എന്നിവ കഴിഞ്ഞാൽ ഉദ്യാനത്തിൽ കൂടുതൽ സന്ദർശകരെത്തുന്ന സീസൺ കൂടിയാണ് ക്രിസ്മസ്-പുതുവത്സര കാലം. വിദ്യാലയങ്ങളുടെ അവധികൂടി കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളോടെയാണ് ഉദ്യാനം സന്ദർശകരെ മാടിവിളിക്കുന്നത്. ജില്ലയിൽ സീസണുകളിൽ കൂടുതലായി സന്ദർശകരെത്തുന്നിടമാണിത്.
ഉദ്യാനത്തിന് പുറമെ സമീപമുള്ള മറൈൻ അക്വേറിയം, റോപ് വേ, സ്നേക് പാർക്ക്, റോക് ഗാർഡൻ എന്നിവിടങ്ങളിലും സന്ദർകരെ വരവേൽക്കാൻ ഒരുക്കം തകൃതിയാണ്. അയൽ ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി പ്രതിദിനം നൂറുകണക്കിന് സന്ദർശകരാണ് മലമ്പുഴയിലെത്തുന്നത്.
മലമ്പുഴക്കു പുറമെ കാഞ്ഞിരപ്പുഴ, നെല്ലിയാമ്പതി, പോത്തുണ്ടി, മംഗലം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളും സീസണിൽ പ്രതീക്ഷയർപ്പിച്ച് ഒരുങ്ങുകയാണ്. ഒരു ഇടവേളക്ക് ശേഷം കോവിഡ് വീണ്ടും വാർത്തകളിലേക്കെത്തുമ്പോൾ ആഘോഷങ്ങൾക്കൊപ്പം ജാഗ്രതയും ചേർത്തുവെച്ചാണ് ഇക്കുറി ഒരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.