പാലക്കാട്: റേഷൻ വിട്ടെടുപ്പ്, വിതരണം എന്നിവയിലെ ക്രമക്കേട് തടയാൻ സപ്ലൈകോ കർശനമാക്കിയ ഭക്ഷ്യഭദ്രത നിയമത്തിലെ വ്യവസ്ഥകൾ ജില്ലയിലെ ചില ജീവനക്കാർ അട്ടിമറിക്കുന്നു. എഫ്.സി.ഐയിൽ എൻ.എഫ്.എസ്.എ ഗോഡൗണിലേക്കും അവിടെ നിന്നുള്ള റേഷൻവാതിൽപ്പടി വിതരണത്തിനും ജി.പി.എസ് ട്രാക്കിങ് സൗകര്യമുളള കരാറുകാരെൻറ സ്വന്തം വാഹനത്തിൽ നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ ജില്ലയിൽ ധാന്യങ്ങൾ വിട്ടെടുക്കാനും റേഷൻ വാതിൽപ്പടി വിതരണവും നടത്താനും ഉപയോഗിക്കുന്ന വാഹനങ്ങളിൽ വ്യവസ്ഥകൾ പാലിക്കാതെയാണെന്ന പരാതിയുണ്ട്.
കരാർ ലഭിക്കാൻ മാത്രമായി ഭക്ഷ്യഭദ്രത നിയമാനുസരണമുള്ള വാഹനങ്ങൾ ഉൾപ്പെടുത്തുകയും കരാർ ലഭിച്ചു കഴിഞ്ഞാൽ ഉൾപ്പെടുത്താത്ത വാഹനങ്ങളിൽ ധാന്യനീക്കം നടത്തുകയും ചെയ്യുകയാണ് ചിലരുടെ പതിവ് രീതി. ഇവ ക്രമക്കേടും തട്ടിപ്പും നടത്താൻ കാരണമാകുന്നുണ്ടെന്ന പരാതിയുണ്ട്. ഒവക്കോട് എഫ്.സി.ഐയിൽ നിന്നാണ് ജില്ലയിലെ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.