കൂറ്റനാട്: നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന നിർമാണ പദ്ധതിയിലും പി.എം.കെ.എസ്.വൈ പദ്ധതിയിലും സാമ്പത്തിക ക്രമക്കേട് നടത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെ വി.ഇ.ഒ (ഗ്രാമസേവകൻ) ടി.യു. അമൽരാജിനെ സസ്പെൻഡ് ചെയ്തു.
ലൈഫ് പദ്ധതി ഉപഭോക്താക്കളായ ഏഴുപേരുടെ അക്കൗണ്ടിലേക്ക് അനധികൃതമായി അയച്ച 6,84,050 രൂപ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിലേ മറ്റ് വിവരങ്ങൾ പറയാനാകൂവെന്നും കൂടുതൽ അന്വേഷണത്തിനായി പൊലീസ് വിജിലൻസ് അധികൃതരോട് ആവശ്യപ്പെട്ടതായും പഞ്ചായത്ത് സെക്രട്ടറി എ.ആർ. അജിത്കുമാര്‍ അറിയിച്ചു.
ആറാം വാര്‍ഡിലെ ലൈഫ് പദ്ധതി ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് ബാക്കി ഘഡു രണ്ട് ലക്ഷം ലഭിക്കുന്നതിലേക്ക് 3.6 ലക്ഷം അധികമായി കിട്ടി. ഇതിനിടെ കൂടുതല്‍ വന്ന തുക തനിക്ക് തിരികെ അയക്കണമെന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതോടെ സംശയംതോന്നിയ ഉപഭോക്താവ് ബി.ഡി.ഒയെ സമീപിച്ചു.
ഇത്തരത്തില്‍ ഏഴ് ഉപഭോക്താക്കളുടെ ഇടപാടിലും അതിക തുക നല്‍കിയതായി കണ്ടെത്തി. നിര്‍ത്തടം, കൃഷി വികസന പദ്ധതി പി.എം.എസ്.കെ.വൈ നിന്നും രണ്ട് ലക്ഷം തിരിമറി നടത്തിയതായി ബി.ഡി.ഒ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ജില്ല അധികൃതരുടെ അന്വേഷണത്തിലും പലനടപടികളിലും തിരിമറികള്‍ നടന്നതായി കണ്ടെത്തി.
കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ വിതരണ ചെയ്യുന്ന ഉപഭോക്തൃ വിഹിതമായി ലഭിക്കുന്ന രണ്ട് ലക്ഷം രൂപയിലും തിരിമറി നടത്തി. ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന തുക സര്‍ക്കാറിലേക്ക് അടക്കാതെയും തട്ടിപ്പ് നടന്നതായി രേഖകള്‍ ചൂണ്ടികാട്ടുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദ പരിശോധനക്കായി ഓഫിസിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.