പാലക്കാട്: കോവിഡ് രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ശക്തമായ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി സർക്കാർ. പ്രതിദിനം 700ലേറെ കോവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ലയിൽ 14 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് ലക്ഷണങ്ങളിൽനിന്ന് വ്യത്യാസമാണ് ഒമിക്രോണിന്റേത്. കുട്ടികളെ അണുബാധക്ക് സാധ്യതയുള്ള എല്ലായിടത്തുനിന്ന് അകറ്റി നിർത്തുന്നതാണ് നല്ലത്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇതുവരെ വാക്സിനേഷൻ നൽകാത്തതിനാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പനി, തൊണ്ടവേദന, ചുമ എന്നിവ കുട്ടികളിൽ അനുഭവപ്പെടുന്ന ചില സാധാരണ ലക്ഷണങ്ങളാണ്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, വരണ്ട ചുമ എന്നിവയാണ് കുട്ടികളിൽ ഒമിക്രോണിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ.
ജാഗ്രതയാണ് പ്രതിരോധം
പൊതു ഇടങ്ങളിൽ പോകുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ എന്ന് ഉറപ്പ് വരുത്തുക.
ആൾക്കൂട്ടത്തിൽ കൃത്യമായ അകലം പാലിക്കുക.
മൂക്കും വായും പുറത്തു കടക്കാത്ത വിധം മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കുക.
അനാവശ്യമായി മാസ്ക് കൈകൊണ്ട് തൊടുകയോ അഴിച്ചു മാറ്റുകയോ ചെയ്യാതിരിക്കുക
കൃത്യമായ ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.
ചുമയോ തുമ്മലോ മറ്റു അസ്വസ്ഥതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ യാത്ര ഒഴിവാക്കുക.
സർക്കാർ നിർദേശങ്ങൾ പാലിക്കുക.
സംശയനിവാരണത്തിന് ആരോഗ്യ പ്രവർത്തകാരുടെ സഹായം തേടുക
ഒമിക്രോൺ ലക്ഷണങ്ങൾ
ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. തലവേദന, തുമ്മൽ, തൊണ്ടവേദന എന്നിവയും അനുഭവപ്പെടാം. ചിലർക്കു ജലദോഷപനി ഉണ്ടാവാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.