സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി‍െൻറ ഭാ​ഗ​മാ​യി കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ന്ന സെ​മി​നാ​ർ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം

ഇ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മുഖ്യമന്ത്രിയെ വേദിയിലിരുത്തി സി.പി.എം ജില്ല സമ്മേളനത്തിൽ പൊലീസി​ന് രൂക്ഷ വിമർശനം

പാലക്കാട്: സി.പി.എം ജില്ല സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തിലെ പൊതുചർച്ചയിൽ പൊലീസിനും പാർട്ടി നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനം.

ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളനവേദിയിലിരുത്തിയാണ് പൊലീസിന്‍റെ നടപടികളെ ചർച്ചയിൽ പ്രതിനിധികൾ വിമർശിച്ചത്. സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങൾ പൊലീസിൽനിന്നുണ്ടാവുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ പൊലീസ് ഇടപെടുന്നത്. ഇത് തിരുത്തപ്പെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

ജില്ലയിലെ പ്രമുഖ നേതാവായ പി.കെ. ശശിക്കെതിരെയും പ്രതിനിധികൾ രൂക്ഷ വിമർശനമുന്നയിച്ചു. വനിത നേതാവിന്‍റെ പരാതിയിൽ നടപടി നേരിട്ട ശശിയെ വേഗത്തിൽ തിരിച്ചെടുത്തത്​ തെറ്റാ​യ കീഴ്​വഴക്കമാണെന്ന്​ വിമർശനമുയർന്നു. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം പത്രങ്ങളിൽ പരസ്യം നൽകിയതിനെതിരെയും ​പ്രതിനിധികൾ രംഗത്തെത്തി. പുതുശ്ശേരി, പട്ടാമ്പി ഏരിയ കമ്മിറ്റി പ്രതിനിധികളാണ് വിമർശനമുന്നയിച്ചത്. കണ്ണമ്പ്ര ഭൂമിയിടപാടിൽ ജില്ല സെക്രട്ടേറിയറ്റംഗം സി.കെ. ചാമുണ്ണി മാത്രമല്ല കുറ്റക്കാരനെന്നും കൂടുതൽ പേർക്ക് പങ്കു​​ണ്ടെന്നും​ പ്രതിനിധികൾ പറഞ്ഞു. ചാമുണ്ണിക്ക് മുകളിലുള്ളവർക്കും ഇടപാടിൽ പങ്കുണ്ട്. ഒറ്റപ്പാലത്ത് സഹകരണ ബാങ്ക് അഴിമതിയിൽ കൂടുതൽ നടപടിയുണ്ടായില്ലെന്നും വിമർശനമുയർന്നു. പ്രധാന നേതാക്കൾ പലരും ചേരിതിരിഞ്ഞാണ് പ്രവർത്തിക്കുന്നത്​. സംസ്ഥാന നേതാക്കൾ ജില്ലയിൽ കൂട്ടായ പ്രവർത്തനം നടത്തുന്നില്ലെന്നും പരാതിയുയർന്നു.

ചില തൽ​പരകക്ഷികളുടെ ചട്ടുകം മാത്രമായി ജില്ല സെക്രട്ടറി മാറിയെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. ഞായറാഴ്ച ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പ്​ നടക്കും. ആരോപണങ്ങളെത്തുടര്‍ന്ന് രണ്ടാമൂഴത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തിയ പി.കെ. ശശിയെ ജില്ല നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ശശി അനുകൂലികള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍, കെ.ടി.ഡി.സി ചെയര്‍മാര്‍ സ്ഥാനത്തെത്തി അധികമാകാത്തതിനാല്‍ ശശിയെ പരിഗണിക്കാനിടയില്ല. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.കെ. ചന്ദ്രന്‍, ഇ.എന്‍. സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ചര്‍ച്ചകളിലുള്ളത്. സമവായ സ്ഥാനാർഥിയായി വി. ചെന്താമരാക്ഷനും പരിഗണിക്കപ്പെ​ട്ടേക്കാം.

പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും

പാ​ല​ക്കാ​ട്‌: സി.​പി.​എം ജി​ല്ല സ​മ്മേ​ള​നം പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. പി​രാ​യി​രി ഹൈ​ടെ​ക്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്‌​ച ആ​രം​ഭി​ച്ച പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ശ​നി​യാ​ഴ്ച പൊ​തു​ച​ർ​ച്ച പൂ​ർ​ത്തി​യാ​യി.

വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന്‌ 45 പ്ര​തി​നി​ധി​ക​ൾ പൊ​തു​ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​യ്‌​ക്ക്‌ ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​നും സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​ക്ക്​ പൊ​ളി​റ്റ്‌ ബ്യൂ​റോ അം​ഗം പി​ണ​റാ​യി വി​ജ​യ​നും മ​റു​പ​ടി പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ജി​ല്ല ക​മ്മി​റ്റി, സെ​ക്ര​ട്ട​റി, സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി തെ​ര​ഞ്ഞെ​ടു​പ്പ്‌ ന​ട​ക്കും. വൈ​കീ​ട്ട്‌ കോ​ട്ട​മൈ​താ​ന​ത്ത് പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. പൊ​തു​സ​മ്മേ​ള​നം പാ​ല​ക്കാ​ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളു​മൊ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലും ബി​ഗ്‌​സ്‌​ക്രീ​നി​ൽ ത​ത്സ​മ​യം കാ​ണി​ക്കും. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ. ​വി​ജ​യ​രാ​ഘ​വ​ൻ, ഇ.​പി. ജ​യ​രാ​ജ​ൻ, എ.​കെ. ബാ​ല​ൻ, എം.​സി. ജോ​സ​ഫൈ​ൻ, കെ.​കെ. ശൈ​ല​ജ, എ​ള​മ​രം ക​രീം, കെ. ​രാ​ധാ​കൃ​ഷ്‌​ണ​ൻ, സം​സ്ഥാ​ന സെ​ക്ര​​ട്ടേ​റി​യ​റ്റ്‌ അം​ഗം ബേ​ബി ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

പാ​ല​ക്കാ​ട്: സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി‍െൻറ ഭാ​ഗ​മാ​യി കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ന്ന 'ക​ർ​ഷ​ക സ​മ​ര​വി​ജ​യ​വും വ​ർ​ഗ​സ​മ​ര​വും' സെ​മി​നാ​ർ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കെ.​വി. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി, അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ ഫി​നാ​ൻ​സ്​ സെ​ക്ര​ട്ട​റി പി. ​കൃ​ഷ്​​ണ​പ്ര​സാ​ദ്, മി​ൽ​മ ചെ​യ​ർ​മാ​ൻ മ​ണി, പി.​കെ. സു​ധാ​ക​ര​ൻ, ടി.​ആ​ർ. അ​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - CPM Palakkad District Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.