സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി‍െൻറ പ്ര​തി​നി​ധി സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാലക്കാട്ടെ സി.പി.എമ്മിൽ പ്രാദേശിക വിഭാഗീയതയെന്ന് വിമർശനം

പാ​ല​ക്കാ​ട്​: ജി​ല്ല​യി​ലെ സി.​പി.​എ​മ്മി​ൽ പ്രാ​ദേ​ശി​ക വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മെ​ന്ന് വി​മ​ർ​ശ​നം. ജി​ല്ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ലാ​ണ് വി​മ​ർ​ശ​നം. നേ​താ​ക്ക​ൾ വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി ആ​ളെ​ക്കൂ​ട്ടു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പു​തു​ശ്ശേ​രി, കു​ഴ​ൽ​മ​ന്ദം ഏ​രി​യ ക​മ്മ​റ്റി​ക​ൾ​ക്കെ​തി​രെ​യാ​ണ് രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. കോ​ങ്ങാ​ട് എം.​എ​ൽ.​എ കെ. ​ശാ​ന്ത​കു​മാ​രി​യെ ഏ​രി​യ ക​മ്മ​റ്റി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത് വി​ഭാ​ഗീ​യ​ത​യാ​ണെ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബി​നു​മോ​ളെ ജി​ല്ല സ​മ്മേ​ള​ന പ്ര​തി​നി​ധി​യാ​ക്കാ​തെ തോ​ൽ​പി​ച്ച​തി​ലും വി​ഭാ​ഗീ​യ​തെ​ന്നാ​ണ് വി​മ​ർ​ശ​നം.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കു​ഴ​ല്‍മ​ന്ദ​ത്തും ചെ​ര്‍പ്പു​ള​ശ്ശേ​രി​യി​ലും ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക പാ​ന​ലി​ല്‍ മ​ത്സ​രി​ച്ച​വ​ര്‍‍ കൂ​ട്ട​ത്തോ​ടെ തോ​റ്റി​രു​ന്നു. ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ൽ ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തെ 13 പേ​രും തോ​റ്റു. എ​സ്.​എ​ഫ്.​ഐ നേ​താ​വി​നെ ഉ​പ​ദ്ര​വി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പാ​ര്‍ട്ടി ന​ട​പ​ടി നേ​രി​ട്ട മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്മാ​ന്‍ അ​നു​കൂ​ലി​ക​ളാ​ണ് നാ​ട​കീ​യ നീ​ക്ക​ത്തി​ലൂ​ടെ കു​ഴ​ല്‍മ​ന്ദം ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ മേ​ല്‍ക്കൈ നേ​ടി​യ​ത്. ഏ​രി​യ ക​മ്മി​റ്റി​യു​ടെ പാ​ന​ലി​ല്‍ കോ​ങ്ങാ​ട് എം.​എ​ല്‍.​എ കെ. ​ശാ​ന്ത​കു​മാ​രി​യെ​യും കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​കെ. ദേ​വ​ദാ​സ്, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി. ​പൊ​ന്മ​ല എ​ന്നി​വ​രെ​യും ഉ​ള്‍പ്പെ​ടു​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ജ​യി​ച്ച രാ​ജാ​കൃ​ഷ്​​ണ​ൻ, എ. ​രാ​മ​കൃ​ഷ്​​ണ​ൻ, ഷൈ​ജു എ​ന്നി​വ​ര്‍‍ അ​ബ്​​ദു​റ​ഹ്മാ​ന്‍ അ​നു​കൂ​ലി​ക​ളാ​ണ്.

ചെ​ര്‍പ്പു​ള​ശ്ശേ​രി ഏ​രി​യ സ​മ്മേ​ള​ന​ത്തി​ല്‍ പി.​കെ. ശ​ശി പ​ക്ഷം സ​ര്‍വാ​ധി​പ​ത്യം നേ​ടു​ക​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക പാ​ന​ലി​ല്‍ മ​ത്സ​രി​ച്ച 13 പേ​രെ​യാ​ണ് വെ​ട്ടി​നി​ര​ത്തി​യ​ത്. നി​ല​വി​ലെ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ബി. സു​ഭാ​ഷ്, ച​ള​വ​റ പ‍ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​ച​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ ക​മ്മി​റ്റി​യി​ല്‍നി​ന്ന്​ പു​റ​ത്താ​യി.

 ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം

പാ​ല​ക്കാ​ട്: മൂ​ന്നു​ദി​വ​സം നീ​ളു​ന്ന സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്​ ഉ​ജ്ജ്വ​ല തു​ട​ക്കം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പി​രാ​യി​രി ഹൈ​ടെ​ക് ഓ​ഡി​റ്റോ​റി​യി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ച്​ മു​തി​ർ​ന്ന നേ​താ​വ്​ സി.​ടി. കൃ​ഷ്​​ണ​ൻ പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​ൻ ദീ​പ​ശി​ഖ തെ​ളി​യി​ച്ചു. താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു​ക്കി​യ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം മു​ഖ‍്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ദ്യ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. തു​ട​ർ​ന്ന് ടി.​എ​ൻ. ക​ണ്ട​മു​ത്ത‍‍െൻറ താ​ൽ​ക്കാ​ലി​ക അ​ധ്യ​ക്ഷ​ത​യി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ​ൻ.​എ​ൻ. കൃ​ഷ്​​ണ​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി.​കെ. ശ​ശി ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ താ​ൽ​ക്കാ​ലി​ക ക​മ്മി​റ്റി​ക​ളെ​യും സ​മ്മേ​ള​നം ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ന-​സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​യോ​ടെ സ​മ്മേ​ള​ന​ത്തി‍െൻറ ആ​ദ്യ ദി​നം സ​മാ​പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പൊ​തു​ച​ർ​ച്ച​യോ​ടെ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. ഉ​ച്ച‍ക്ക് 12ന് ​ച​ർ​ച്ച സ​മാ​പി​ക്കും. തു​ട​ർ​ന്ന് ജി​ല്ല സെ​ക്ര​ട്ട​റി​യും മ​റ്റ് സം​സ്ഥാ​ന നേ​താ​ക്ക​ളും ച​ർ​ച്ച​ക്ക് മ​റു​പ​ടി പ​റ‍യും. ഞാ​യ​റാ​ഴ്ച ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും ജി​ല്ല സെ​ക്ര​ട്ട​റി​യെ​യും തെ​ര​ഞ്ഞെ​ടു​ക്കും. മൂ​ന്നു​ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നെ കൂ​ടാ​തെ എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ, എ.​കെ. ബാ​ല​ൻ, ഇ.​പി. ജ​യ​രാ​ജ​ൻ, എ​ള​മ​രം ക​രീം, എം.​സി. ജോ​സ​ഫൈ​ൻ,​ കെ.​കെ. ശൈ​ല​ജ, കെ. ​രാ​ധാ​കൃ​ഷ്​​ണ​ൻ, ബോ​ബി ജോ​ൺ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ബെ​മ​ൽ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം –സി.​പി.​എം

പാ​ല​ക്കാ​ട്‌: രാ​ജ്യ​ര​ക്ഷ​ക്കാ​യി സൈ​നി​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ദ്രു​ത നി​ർ​മി​ത പാ​ല​ങ്ങ​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളും മെ​ട്രോ കോ​ച്ചും നി​ർ​മി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​പ​ന​മാ​യ ബെ​മ​ൽ സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്‌ വി​ൽ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്‌ സി.​പി.​എം ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തു​മു​ത​ൽ ലാ​ഭ​ത്തി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‌ കീ​ഴി​ലു​ള്ള ബെ​മ​ൽ ഇ​തു​വ​രെ 20,000ത്തോ​ളം പാ​സ​ഞ്ച​ർ കോ​ച്ചു​ക​ളും 3500ഓ​ളം മെ​ട്രോ കോ​ച്ചും നി​ർ​മി​ച്ചി​ട്ടു​ണ്ട്‌. ലോ​ക​ത്ത്‌ പൊ​തു​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക മെ​ട്രോ കോ​ച്ച്‌ നി​ർ​മാ​ണ ഫാ​ക്ട​റി​യും ബെ​മ​ലാ​ണ്‌. സൈ​നി​ക​ർ​ക്കും മ​റ്റു ത​ന്ത്ര​പ്ര​ധാ​ന​മേ​ഖ​ല​യി​ലും ഉ​പ​യോ​ഗി​ക്കു​ന്ന പ​തി​നാ​യി​ര​ത്തോ​ളം ട​ട്രാ ട്ര​ക്കു​ക​ളും ബെ​മ​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ട്‌.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 3557 കോ​ടി രൂ​പ വി​റ്റു​വ​ര​വും 93 കോ​ടി രൂ​പ ലാ​ഭ​വു​മു​ണ്ടാ​ക്കി​യ സ്ഥാ​പ​ന​ത്തെ തു​ച്ഛ വി​ല​ക്ക്‌ വി​ൽ​ക്കാ​നാ​ണ്‌ കേ​ന്ദ്ര സ​ർ​ക്കാ​ർ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്‌. 56,000 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യും രാ​ജ്യ​ത്തെ പ്ര​ധാ​ന​ന​ഗ​ര​ങ്ങ​ളി​ലാ​യി നാ​ലാ​യി​രം ഏ​ക്ക​ർ ഭൂ​മി​യും ബെ​മ​ലി​ന്‌ സ്വ​ന്ത​മാ​യു​ണ്ട്‌. ഇ​തി​നു പു​റ​മെ 12,000 കോ​ടി രൂ​പ​യു​ടെ പു​തി​യ നി​ർ​മാ​ണ ഓ​ർ​ഡ​റും ല​ഭി​ച്ചി​ട്ടു​ണ്ട്‌.

ക​ഞ്ചി​ക്കോ​ട്‌ യൂ​നി​റ്റ്‌ തു​ട​ങ്ങാ​ൻ 365 ഏ​ക്ക​ർ സ്ഥ​ലം എ​ൽ.​ഡി.​എ​ഫ്‌ സ​ർ​ക്കാ​ർ 2011ൽ ​പാ​ട്ട​ത്തി​ന്‌ ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​വ​യു​ൾ​പ്പെ​ടെ 1000 കോ​ടി രൂ​പ വി​ല ക​ണ​ക്കാ​ക്കി​യാ​ണ്‌ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്‌ വി​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്‌. ഇ​ത്‌ രാ​ജ്യ​ര​ക്ഷ​യെ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന തീ​രു​മാ​ന​മാ​ണ്‌. ഇ​തി​ൽ​നി​ന്ന്‌ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Criticism of regional sectarianism in Palakkad CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.