പാലക്കാട്: ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉടൻ മഴക്കാലപൂര്‍വ ശുചീകരണം പൂര്‍ത്തിയാക്കണമെന്ന് ജില്ല വികസന സമിതി യോഗത്തില്‍ കലക്ടര്‍ മൃണ്മയി ജോഷി നിര്‍ദേശിച്ചു. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തോടൊപ്പം മഴക്കാല രോഗങ്ങള്‍ വര്ധിക്കാതിരിക്കാതെ നോക്കണം.
വാക്സിനേഷന് നടപടികള്‍ വേഗത്തിലാക്കാനും കൂടുതല്‍ വാക്സിന് ജില്ലയില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റൻറ് എന്‍ജിനീയര്‍ ഒഴിവുള്ളതിനാല്‍ പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നതായും നിയമനങ്ങള്‍ ഉടൻ നടത്താനുള്ള നടപടി സ്വീകരിക്കാൻ സജീവ ഇടപെടൽ നടത്താനും തീരുമാനമായി. വി.കെ. ശ്രീകണ്ഠന് എം.പി, ജില്ല പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.